ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​ൻ വീ​ണ്ടും ശ്ര​മെന്ന്
Friday, July 3, 2020 10:23 PM IST
ക​ട്ട​പ്പ​ന: ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും 2018 ഡി​സം​ബ​ർ മൂ​ന്നി​ലെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഏ​ഴു കു​ട്ടി​ക​ളെ മു​ൻ നി​ർ​ത്തി ഗോ​വ ഫൗ​ണ്ടേ​ഷ​ൻ, റി​വ​ർ റി​സേ​ർ​ച്ച് സെ​ന്‍റ​ർ കേ​ര​ള തു​ട​ങ്ങി​യ നാ​ലു പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടു ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മം പ​ശ്ചി​മ​ഘ​ട്ട​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ക്കു​മെ​ന്ന് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. 16 പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ക​ക്ഷി ചേ​ർ​ന്നി​ട്ടു​ള​ള കേ​സി​ൽ ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നും ആ​റ് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ത​ന്ത്ര​പൂ​ർ​വം മാ​ധ​വ് ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് അ​ടി​ച്ചേ​ൽ​പ്പി​ക്കു​വാ​നു​ള​ള ഗൂ​ഢ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും സ​മി​തി നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. റിപ്പോർട്ടിൽ അ​ന്തി​മ വി​ജ്ഞാ​പ​നം വ​രാ​നി​രി​ക്കെ​യാ​ണ് ഇ​പ്പോ​ൾ ഈ ​ഗൂ​ഢ​നീ​ക്കം.​
രാ​ജ്യ​മാ​കെ കോ​വി​ഡി​നെ ചെ​റു​ക്കു​ന്ന​തി​ന് തീ​വ്ര​ശ്ര​മം ന​ട​ക്കു​ന്പോ​ൾ ത​ന്ത്ര​പൂ​ർ​വം കോ​ട​തി ഇ​ട​പെ​ട​ൽ വ​ഴി ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. കേ​സി​ൽ പ​ശ്ചി​മ​ഘ​ട്ട ജ​ന​ത​യു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ​സ​മി​തി ക​ക്ഷി ചേ​രു​മെ​ന്നും സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ആ​ർ. മ​ണി​ക്കു​ട്ട​ൻ, സി.​കെ. മോ​ഹ​ന​ൻ, കെ.​കെ. ദേ​വ​സ്യ, മൗ​ല​വി മു​ഹ​മ്മ​ദ് റ​ഫീ​ക്ക് അ​ൽ കൗ​സ​രി, സെ​ക്ര​ട്ട​റി ജോ​സ് കു​ഴി​പ്പി​ള​ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.