എ​ൽ​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തും
Friday, July 3, 2020 10:23 PM IST
നെ​ടു​ങ്ക​ണ്ടം: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ ഏ​ഴി​ന് രാ​വി​ലെ 10.30ന് ​എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ഭ​ക്ഷ്യ​ക്ഷാ​മ​വും സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യും നേ​രി​ടു​ന്ന​തി​നാ​ണ് സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ന​ട​പ്പു​സാ​ന്പ​ത്തി​ക​വ​ർ​ഷ പ​ദ്ധ​തി​യി​ൽ അ​വ​ശ്യ പ​ദ്ധ​തി​ക​ൾ ഒ​ഴി​കെ തു​ക മാ​റ്റി സു​ഭി​ക്ഷ കേ​ര​ള​ത്തി​ലേ​ക്ക് വ​ക​കൊ​ള്ളി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് ഇ​തി​ന് ആ​വ​ശ്യ​മാ​യ തു​ക മാ​റ്റി​വ​ച്ചി​ട്ടി​ല്ല. പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ സു​താ​ര്യ​മാ​യ രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യും നെ​ടു​ങ്ക​ണ്ടം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ർ​മാ​നാ​യു​മു​ള്ള മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള ക​മ്മി​റ്റി ഏ​താ​നും യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പി​രി​ഞ്ഞ​ത​ല്ലാ​തെ മ​റ്റ് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ത​ങ്ങ​ളു​ടെ പാ​ർ​ശ്വ​വ​ർ​ത്തി​ക​ൾ​ക്ക് മാ​ത്രം ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രെ​യും ഒ​ഴി​വാ​ക്കാ​നും പ​ദ്ധ​തി​ അ​ട്ടി​മ​റി​ക്കാ​നു​മാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​നെ​തി​രെ​യാ​ണ് ധ​ർ​ണ​യെ​ന്ന് നേ​താ​ക്ക​ളാ​യ എ​ൻ.​കെ. ഗോ​പി​നാ​ഥ​ൻ, ജോ​യി അ​ന്പാ​ട്ട്, സി​ബി മൂ​ലേ​പ്പ​റ​ന്പി​ൽ, ടി.​വി. ശ​ശി എ​ന്നി​വ​ർ പ​റ​ഞ്ഞു.