ഞാ​റ്റു​വേ​ല ച​ല​ഞ്ച്: ത​രി​ശു​ഭൂ​മി​യി​ൽ മ​ർ​ച്ച​ന്‍റ് അ​സോ. കൃ​ഷി​യി​റ​ക്കി
Friday, July 3, 2020 10:20 PM IST
തൊ​ടു​പു​ഴ: പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ വി​ഭാ​വ​നം ചെ​യ്ത് ഞാ​റ്റു​വേ​ല ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ അ​രി​ക്കു​ഴ കൃ​ഷി ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള ആ​റേ​ക്ക​റോ​ളം ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി. ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ വി​ത്തു​വി​ത​ച്ച് നി​ർ​വ​ഹി​ച്ചു.
മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ സെ​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജീ​വ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷെ​രീ​ഫ് സ​ർ​ഗം, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് താ​ജു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ ജോ​ണ്‍, മെം​ബ​ർ​മാ​രാ​യ ഷാ​നി, റെ​ജി ദി​വാ​ക​ര​ൻ, ജോ​യി ജോ​സ​ഫ്, ക​ർ​ഷ​ക​രാ​യ ജോ​ജോ, ജോ​സ് മാ​ത്യു എ​ന്നി​വ​രും കൃ​ഷി ഓ​ഫീ​സ​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. വ​ർ​ഷ​ങ്ങ​ളാ​യി പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി ചെ​യ്തി​രു​ന്ന ക​ണ്ണ​മം​ഗ​ല​ത്ത് കൃ​ഷ്ണ​ൻ​കു​ട്ടി​യെ എം​എ​ൽ​എ തൊ​പ്പി​പ്പാ​ള അ​ണി​യി​ച്ച് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടി​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ എം​എ​ൽ​എ വീ​ട് പു​ന​ർ​നി​ർ​മി​ക്കു​വാ​നു​ള്ള ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് ഉ​റ​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.