ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, July 1, 2020 10:27 PM IST
തൊ​ടു​പു​ഴ:​ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ജൂ​ണ്‍10​നു ദു​ബാ​യി​ൽ നി​ന്നു കൊ​ച്ചി​യി​ലെ​ത്തി​യ ച​ക്കു​പ​ള്ളം സ്വ​ദേ​ശി​യാ​യ 28കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​

കൊ​ച്ചി​യി​ൽ നി​ന്നും കെഎ​സ്ആ​ർ​ടി​സി​യി​ൽ തൊ​ടു​പു​ഴ​യി​ൽ എ​ത്തി.​അ​വി​ടെ നി​ന്നു ടാ​ക്സി​യി​ൽ അ​ണ​ക്ക​ര​യി​ലെ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​ദു​ബാ​യ് എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​ണ്.​ ഇ​ദ്ദേ​ഹ​ത്തെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ജി​ല്ല​യി​ൽ ഇ​ന്ന​ലെ ര​ണ്ടു​പേ​ർ രോ​ഗ​മു​ക്തി നേ​ടി.​ ജൂ​ണ്‍ അ​ഞ്ചി​ന് ഖ​ത്ത​റി​ൽ നി​ന്നെ​ത്തി 18നു ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ടി​മാ​ലി ആ​ന​വി​ര​ട്ടി സ്വ​ദേ​ശി​യും മേ​യ് 22നു ​ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ മൂ​ന്നി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കാ​ൽ​വ​രി​മൗ​ണ്ട് സ്വ​ദേ​ശി​യു​മാ​ണ് സു​ഖം പ്രാ​പി​ച്ച​ത്. ​ചൊ​വ്വാ​ഴ്ച​യും ര​ണ്ടു​പേ​ർ സു​ഖം പ്രാ​പി​ച്ചി​രു​ന്നു.​ ജൂ​ണ്‍ 21നു ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ 16​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​യു​മാ​ണ് ചൊ​വ്വാ​ഴ്ച കോ​വി​ഡ് മു​ക്ത​രാ​യ​വ​ർ.