എ​സ്എ​സ്എ​ൽ​സി:​ ജി​ല്ല​യി​ൽ 99.23 ശ​ത​മാ​നം വി​ജ​യം
Tuesday, June 30, 2020 9:46 PM IST
തൊ​ടു​പു​ഴ:​എ​സ്എ​സ്എ​ൽ​സി​ക്ക് ജി​ല്ല​യി​ൽ 99.23 ശ​ത​മാ​നം വി​ജ​യം.125 സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.​തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 61-ഉം ​ക​ട്ട​പ്പ​ന​യി​ൽ 64-ഉം ​സ്കൂ​ളു​ക​ളാ​ണ് സ​ന്പൂ​ർ​ണ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.​ഇ​തി​ൽ 56 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും 59 ഗ​വ.​സ്കൂ​ളു​ക​ളും 10 അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടും.935 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് ല​ഭി​ച്ചു.​ജി​ല്ല​യി​ൽ 6,011 ആ​ണ്‍​കു​ട്ടി​ക​ളും 5,461 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 11,472 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.​ഇ​തി​ൽ 5,944 ആ​ണ്‍​കു​ട്ടി​ക​ളും 5,440 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 11,384 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത​നേ​ടി.​ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 98.98 ശ​ത​മാ​ന​വും തൊ​ടു​പു​ഴ ഉ​പ​ജി​ല്ല​യി​ൽ 99.55 ശ​ത​മാ​ന​വു​മാ​ണ് വി​ജ​യം.​തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 139 ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും 333 പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് ല​ഭി​ച്ച​പ്പോ​ൾ ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 148 ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും 315 പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ഫു​ൾ എ​പ്ല​സ് ല​ഭി​ച്ചു.​തൊ​ടു​പു​ഴ ഉ​പ​ജി​ല്ല​യി​ൽ 2,621 ആ​ണ്‍​കു​ട്ടി​ക​ളും 2,496 പെ​ണ്‍​കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 5,117 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.​ഇ​തി​ൽ 2604 ആ​ണ്‍​കു​ട്ടി​ക​ളും 2490 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 5094 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത​നേ​ടി​യ​പ്പോ​ൾ ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 3,390 ആ​ണ്‍​കു​ട്ടി​ക​ളും 2,965 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 6,355 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.​ഇ​തി​ൽ 3340 ആ​ണ്‍​കു​ട്ടി​ക​ളും 2950 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 6,290 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി.


വി​ജ​യ​ശ​ത​മാ​നം വ​ർ​ധി​ച്ചു

തൊ​ടു​പു​ഴ:​എ​സ്എ​സ്എ​ൽ​സി​ക്ക് ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ വി​ജ​യ​ശ​ത​മാ​ന​ത്തി​ലും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന.​ക​ഴി​ഞ്ഞ വ​ർ​ഷം 98.44 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യ​മെ​ങ്കി​ൽ ഇ​ത്ത​വ​ണ 99.23 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.​ക​ഴി​ഞ്ഞ വ​ർ​ഷം 98 സ്കൂ​ളു​ക​ൾ നൂ​റു​മേ​നി വി​ജ​യം നേ​ടി​യ​പ്പോ​ൾ ഇ​ത്ത​വ​ണ 125 സ്കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. ഇത്തവണ 935 കുട്ടികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ കഴിഞ്ഞ വർഷം 822കുട്ടികൾക്കാണ് എ പ്ലസ് ലഭിച്ചത്.