പാ​ന്പാ​ടും​പാ​റ​യി​ൽ ചേ​രി തി​രി​ഞ്ഞ് കോ​ണ്‍​ഗ്ര​സ് ധ​ർ​ണ
Monday, June 29, 2020 10:34 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ പാ​ന്പാ​ടും​പാ​റ മ​ണ്ഡ​ല​ത്തി​ൽ ചേ​രി തി​രി​ഞ്ഞ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ സ​മ​രം. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ടി​യെ​രു​മ​യി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി​യ​പ്പോ​ൾ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ന്പാ​ടും​പാ​റ സ്പൈ​സ​സ് ബോ​ർ​ഡ് ഓ​ഫീ​സി​ന് മു​ന്പി​ലാ​ണ് സ​മാ​ന്ത​ര ധ​ർ​ണ ന​ട​ത്തി​യ​ത്.
മു​ണ്ടി​യെ​രു​മ​യി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യെ സം​ബ​ന്ധി​ച്ച് ത​ന്നെ മ​ണ്ഡ​ലം ക​മ്മ​റ്റി അ​റി​യി​ച്ചി​രു​ന്നി​ല്ല​ന്ന് ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ പ​റ​ഞ്ഞു. പാ​ന്പാ​ടും​പാ​റ​യി​ൽ ന​ട​ന്ന സ​മ​രം ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ താ​മ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് പാ​ന്പാ​ടും​പാ​റ.