പാ​ർ​ട്ടി മാ​റി​യ​തി​നു മ​ർ​ദ​നം: അ​ഞ്ചു സി​പി​എ​മ്മു​കാ​ർ അ​റ​സ്റ്റി​ൽ
Monday, June 29, 2020 10:34 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: സി​പി​എ​മ്മി​ൽ നി​ന്നും മാ​റി സി​പി​ഐ​യി​ൽ ചേ​ർ​ന്ന​വ​രെ മ​ർ​ദി​ച്ച കേ​സി​ൽ അ​ഞ്ചു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ചു​മ​ല സ്വ​ദേ​ശി ബാ​ല​മു​രു​ക​ൻ (42), അ​യ്യ​പ്പ​ൻ (42), അ​ര​ണ​ക്ക​ൽ സ്വ​ദേ​ശി ജോ​ണ്‍​സ​ണ്‍ (47), വി​ജ​യ​കു​മാ​ർ (47) യേ​ശു​രാ​ജ് (53) എ​ന്നി​വ​രാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഗ്രാ​ന്പി പ്രി​യ​ദ​ർ​ശി​നി കോ​ള​നി​യി​ൽ കു​ന്നേ​ൽ രാ​ജ​നെ (52)യാ​ണ് ക​ഴി​ഞ്ഞ 23ന് ​പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. പാ​ർ​ട്ടി മാ​റി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ പ്ര​തി​ക​ൾ രാ​ജ​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​യ്യും കാ​ലും ഒ​ടി​ഞ്ഞ് അ​വ​സ്ഥ​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഒ​രു മാ​സ​മായി ഒ​ളി​വി​ലാ​യി​രു​ന്നു പ്ര​തി​ക​ളാ​ണ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത് . തു​ട​ർ​ന്ന് ഇ​വ​രെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ അറസ്റ്റ് ചെയ്യണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ.എസ്. ബിജിമോൾ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധ​വും സ​മ​ര​പ​രി​പാ​ടി​ക​ളും ന​ട​ത്തി​യി​രു​ന്നു.