മ​ധ്യ​വ​യ​സ്ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, June 29, 2020 10:34 PM IST
ചെ​റു​തോ​ണി: അ​ന്പ​തു​കാ​രി​യാ​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ​പോ​യ യു​വാ​വി​നെ ആ​റ് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് പി​ടി​കൂ​ടി.
പ​ഴ​യ​രി​ക്ക​ണ്ടം-​മൈ​ല​പ്പു​ഴ സ്വ​ദേ​ശി മ​ണ്ണൂ​ർ പ്രാ​ണ്‍(37) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ജ​നുവ​രി 13നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​യെ പ്ര​തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പെ​രു​ന്പാ​വൂ​രി​ലെ ലോ​ഡ്ജി​ൽ നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഞ്ഞി​ക്കു​ഴി സി​ഐ ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ഇ​ടു​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇയാളെ റി​മാ​ന്‍ഡ് ചെ​യ്തു. സീ​നി​യ​ർ സി​വി​ൽ പോ​ലീസ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി. സാ​ജു, കെ.​ഐ. സ​ജീ​വ്, എ.​ജെ. ജെ​യ്മോ​ൻ, അ​ജീ​ഷ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.