കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നെ​ത്തി​യ ആ​മീ​നെ​തി​രെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​രോ​ധം
Monday, June 29, 2020 10:34 PM IST
ഉ​പ്പു​ത​റ: ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നെ​ത്തി​യ ആ​മീ​നെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു. ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​രോ​ധി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​നും കാ​ര​ണ​മാ​യി.
ഹെ​ലി​ബ​റി​യ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​യ സെ​മി​നി​വാ​ലി ഡി​വി​ഷ​നി​ലെ ചെ​മ്മ​ണ്ണ് മൊ​ട്ട​ല​യ​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കാ​ളി​യ​പ്പ​ൻ, ജാ​ൻ​സി സു​രേ​ന്ദ്ര​ൻ, എ. ​ബി​നു, അം​ബ്രോ​സ് എ​ന്നി​വ​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പീ​രു​മേ​ട് മു​ൻ​സി​ഫ് കോ​ട​തി​യി​ൽ നി​ന്നും ആ​മീ​ൻ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ൾ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​തി​നാ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൻ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. ഇ​തോ​ടെ മ​ണ്ണെ​ണ്ണ നി​റ​ച്ച ജാ​റു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി പ്ര​തി​രോ​ധം സൃ​ഷ്ടി​ച്ചു.
കു​ട്ടി​ക​ളും വ​യോ​ധി​ക​രും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും പ്ര​തി​രോ​ധ​വു​മാ​യി എ​ത്തി. വി​വ​ര​മ​റി​ഞ്ഞ് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ഇ​ടു​ക്കി കെഎപി ക്യാ​ന്പി​ൽ നി​ന്നും കൂ​ടു​ത​ൽ പോ​ലീ​സും എ​ത്തി​യ​തോ​ടെ പ്ര​ദേ​ശം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി. പി​ന്നാ​ലെ ഫ​യ​ർ​ഫോ​ഴ്സും എ​ത്തി. ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​ന് സാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്ന​ലെ വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട​ന്നും ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ആ​മീ​നെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു. തു​ട​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ ആ​മീ​ൻ കോ​ട​തി​യെ ഫോ​ണി​ൽ അ​റി​യി​ച്ചു.
തൊ​ഴി​ലാ​ളി​ക​ളു​ടെ അ​പേ​ക്ഷ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച​താ​യി കോ​ട​തി​യി​ൽ നി​ന്നും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​മീ​നും പി​ന്നാ​ലെ പോ​ലീ​സും തൊ​ഴി​ലാ​ളി​ക​ളും മ​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ സം​ഘ​ർ​ഷാ​വ​സ്ഥ അ​വ​സാ​നി​ച്ച​ത്.