ജി​ല്ല​യി​ൽ മൂ​ന്നു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; മൂ​ന്നാ​ർ സ്വ​ദേ​ശി സു​ഖം പ്രാ​പി​ച്ചു
Saturday, June 6, 2020 10:37 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ മൂ​ന്നു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ സു​ഖം പ്രാ​പി​ച്ചു. മു​രി​ക്കാ​ശേ​രി, ക​ഞ്ഞി​ക്കു​ഴി, തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൂ​വ​രും വി​ദേ​ശ​ത്തു​നി​ന്നും നാ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.മു​രി​ക്കാ​ശേ​രി സ്വ​ദേ​ശി​യാ​യ 28 കാ​ര​ൻ ഷാ​ർ​ജ​യി​ൽ അ​ധ്യാ​പ​ക​നാ​ണ്. ഇ​ദ്ദേ​ഹം മേ​യ് 29-നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യാ​യ 39-കാ​ര​ൻ ക​ഴി​ഞ്ഞ​മാ​സം 29-നു ​ദു​ബാ​യി​ൽ​നി​ന്നു​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ടി​മാ​ലി​യി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ 28-കാ​ര​ൻ അ​യ​ർ​ല​ൻ​ഡി​ൽ​നി​ന്നു​മാ​ണ് ക​ഴി​ഞ്ഞ മാ​സം 28-നു ​നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​വും അ​ടി​മാ​ലി​യി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

തൊ​ടു​പു​ഴ സ്വ​ദേ​ശി​യെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു​പേ​രെ​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രോ​ഗം ബാ​ധി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലു​ള്ള അ​ഞ്ചു​പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നേ​തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന മൂ​ന്നാ​ർ സ്വ​ദേ​ശി സു​ഖം പ്രാ​പി​ച്ചു. മും​ബൈ​യി​ൽ ഡ്രൈ​വ​റാ​യി​രു​ന്ന ഇ​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 23 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യും മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.