മണ്ണിൽ മുത്തമിടും കർഷകന് കണ്ണീർ പരന്പര
Friday, June 5, 2020 10:03 PM IST
മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ
​വി​കാ​രി ജ​ന​റാ​ൾ,
ഇ​ടു​ക്കി രൂ​പ​ത

മ​ണ്ണി​ൽ മു​ത്ത​മി​ടും ക​ർ​ഷ​ക​ന് ക​ണ്ണീ​ർ എ​ന്ന പ​ര​ന്പ​ര​യി​ലൂ​ടെ ജോ​യി കി​ഴ​ക്കേ​ൽ ഇ​ന്ന​ത്തെ കാ​ർ​ഷി​ക​ലോ​ക​ത്തി​ന്‍റെ അ​വ​സ്ഥ​യും ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളു​മാ​ണ് വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്.
നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​ണ് ക​ർ​ഷ​ക​നെ​ന്ന് പ​റ​യാ​റു​ണ്ടെ​ങ്കി​ലും ക​ർ​ഷ​ക​ന്‍റെ ന​ട്ടെ​ല്ല് ത​ക​ർ​ക്കു​ന്ന അ​വ​സ്ഥാ​വി​ശേ​ഷ​മാ​ണ് ഇ​ന്ന് നാ​ട്ടി​ലു​ള്ള​ത്. പ്ര​കൃ​തി​ക്ഷോ​ഭം, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ, കൃ​ഷി​നാ​ശം, വി​ല​ത്ത​ക​ർ​ച്ച, ഇ​റ​ക്കു​മ​തി തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ് കൃ​ഷി​യെസ്നേ​ഹി​ക്കു​ന്ന ക​ർ​ഷ​ക​നെ ഇ​തി​ൽ നി​ന്നും പി​ന്തി​രി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ.
കു​രു​മു​ള​ക്, നാ​ളി​കേ​രം, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്യാ​ൻ ഒ​രു​ന്പി​ട്ടി​റ​ങ്ങു​ന്ന ക​ർ​ഷ​ക​ന് താ​ങ്ങും ത​ണ​ലു​മാ​യി നി​ൽ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രാ​ണ്. തേ​ങ്ങാ​പ്പാ​ലു​ത്പാ​ദ​നം പോ​ലെ​യു​ള്ള നൂ​ത​ന സം​രം​ഭ​ങ്ങ​ൾ​ക്കും പോ​ളി ഹൗ​സ്, ഗ്രോ​ബാ​ഗ് തു​ട​ങ്ങി​യ​വ വ​ഴി​യു​ള്ള പ​ച്ച​ക്ക​റി​ ഉത്പാ​ദ​ന​ത്തി​നും സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹ​നം ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഈ ​പ​ര​ന്പ​ര സ​വി​സ്ത​രം പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ കാ​ർ​ഷി​ക​രം​ഗ​ത്തേ​ക്കു തി​രി​ഞ്ഞി​രി​ക്കു​ന്ന കൊ​റോ​ണ​ക്കാ​ല​ത്ത് ഈ ​പ​ര​ന്പ​ര കാ​ലി​ക​പ്ര​സ​ക്തി​യു​ള്ള​താ​ണ്. ദീ​പി​ക​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

ഫാ.​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ
ഫൊ​റോ​ന വി​കാ​രി,
സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച്,
മൂ​ല​മ​റ്റം

കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന ത​ള​ർ​ച്ച​യും വ​ള​ർ​ച്ച​യും ജ​ന​ങ്ങ​ളെ ഏ​റെ സ്വാ​ധീ​നി​ക്കും.
വി​ല​ത്ത​ക​ർ​ച്ച​യും രോ​ഗ​ബാ​ധ​യും വി​പ​ണ​ന രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ളും മൂ​ലം തീ​രാ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച മ​ണ്ണി​ൽ മു​ത്ത​മി​ടും ക​ർ​ഷ​ക​ന് ക​ണ്ണീ​ർ എ​ന്ന പ​ര​ന്പ​ര​യി​ലൂ​ടെ ക​ഴി​ഞ്ഞു. ക​ർ​ഷ​ക​രു​ടെ ദു​രി​ത​മ​ക​റ്റാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു.
ക​ർ​ഷ​ക​രു​ടെ​യും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ​യും ശ​ബ്ദ​മാ​യി മാ​റാ​ൻ ശ്ര​ദ്ധി​ക്കു​ന്ന ദീ​പി​ക​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. തൊ​ഴി​ലി​ന്‍റെ മ​ഹ​ത്വം അം​ഗീ​ക​രി​ക്കു​ന്ന പു​ത്ത​ൻ കാ​ർ​ഷി​ക സം​സ്കാ​രം ഉ​ട​ലെ​ടു​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു.

സാം ​ജോ​സ്
ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ്,
ഉ​ടു​ന്പ​ന്നൂ​ർ

കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് സ​ർ​ക്കാ​ർ വി​ല സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.​ഇ​ങ്ങ​നെ വ​ന്നാ​ൽ കൂ​ടു​ത​ൽ​പേ​ർ കൃ​ഷി​ചെ​യ്യാ​ൻ ത​യാ​റാ​കും. തൊ​ഴി​ലാ​ളി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ യ​ന്ത്ര​വ​ത്ക​ര​ണം പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക​യും കൂ​ടു​ത​ൽ സ​ബ്സി​ഡി ന​ൽ​കി ഇ​വ വി​ത​ര​ണം ചെ​യ്യു​ക​യും വേ​ണം. ഇ​തോ​ടൊ​പ്പം കൂ​ട്ടു​കൃ​ഷി​ക്കും ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണം.

മി​നി റോ​യി ക​ല്ല​റ​ങ്ങാ​ട്ട്
യു​വ​ക​ർ​ഷ​ക, മൂ​ല​മ​റ്റം

മ​ണ്ണി​ൽ മു​ത്ത​മി​ടും ക​ർ​ഷ​ക​ന് ക​ണ്ണീ​ർ എ​ന്ന പ​ര​ന്പ​ര ഉ​ള്ള​ട​ക്ക​മി​ക​വു​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. നാ​ണ്യ​വി​ള, ഭ​ക്ഷ്യ​വി​ള, പ​ഴ​വ​ർ​ഗം, ക്ഷീ​ര, വ​നി​താ ക​ർ​ഷ​ക സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ പ്ര​തി​പാ​ദി​ക്കു​ന്ന പ​ര​ന്പ​ര കാ​ർ​ഷി​ക മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളു​ടെ നേ​ർ ചി​ത്ര​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യ കാ​ർ​ഷി​ക രം​ഗ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള കാ​ർ​ഷി​ക ഉ​ന്ന​മ​ന പ​ദ്ധ​തി​ക​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക്കി​യേ മ​തി​യാ​കൂ. കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കേ​ണ്ടി​യി​രി​ക്കു​ന്നു.

ജോ​ജോ ജോ​സ​ഫ് അ​രീ​ക്കാ​ട്ട്
യു​വ​ക​ർ​ഷ​ക​ൻ, അ​റ​ക്കു​ളം

സം​ഗീ​ത​ത്തി​ന് താ​ള​മു​ള്ള​തു​പോ​ലെ കൃ​ഷി​ക്കും ഒ​രു താ​ള​മു​ണ്ട്. ആ ​താ​ളം തെ​റ്റു​ന്പോ​ഴാ​ണ് കൃ​ഷി പ​രാ​ജ​യ​ത്തി​ലേ​ക്ക് മാ​റു​ന്ന​ത്. ജൈ​വ വ​ള​ങ്ങ​ളും മി​ത്ര കീ​ട​ങ്ങ​ളും ഒ​ന്നി​ച്ച​ണി​ചേ​രു​ന്ന​താ​ണ് അ​തി​ന്‍റെ താ​ളം. രാ​സ​വ​ളം ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​തി​ന്‍റെ താ​ളം തെ​റ്റു​ന്നു, ജൈ​വ​ഘ​ട​ന ത​ക​ർ​ന്ന് മി​ത്ര​കീ​ട​ങ്ങ​ൾ ന​ശി​ക്കു​ന്നു. ല​ണ്ട​ണ്‍ റോ​യ​ൽ കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക്കി​ൽ നി​ന്ന് വ​യ​ലി​നി​ൽ ഗ്രേ​ഡ്-8 നേ​ടി​യ ഞാ​ൻ സേ​ല​ത്ത് വ​യ​ലി​ൻ ടീ​ച്ച​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന​ത് രാ​ജി​വ​ച്ച് അ​ടു​ത്തി​ടെ കൃ​ഷി​യി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ദീപികയിൽ പ്രസിദ്ധീകരിച്ച ലേഖകന് അഭിനന്ദനങ്ങൾ.