പോ​ലീ​സു​കാ​ര​ന്‍റെ കൊ​ല​പാ​ത​കം: പ്ര​തി​യെ വെ​റു​തെ വി​ട്ടു
Friday, June 5, 2020 10:00 PM IST
തൊ​ടു​പു​ഴ: കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റും ക​രി​പ്പ​ല​ങ്ങാ​ട് സ്വ​ദേ​ശി​യു​മായ പാ​ലോ​ന്നി​യി​ൽ പി.​പി. രാ​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ക​രി​പ്പ​ല​ങ്ങാ​ട് പു​ത്ത​ൻ​പ​റ​ന്പി​ൽ സ​ര​സ​മ്മ​യെ വെ​റു​തെ വി​ട്ട് തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​ൽ​സ​മ്മ വി​ധി പ്ര​സ്താ​വി​ച്ചു. 2015 ജ​നു​വ​രി 31നാ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
കൊ​ല്ല​പ്പെ​ട്ട രാ​ജു​ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ലു​ണ്ടാ​യ വി​രോ​ധം നി​മി​ത്തം ഭാര്യ സ​ഹോ​ദ​രി​യാ​യ പ്ര​തി രാ​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. പ്ര​തി​ക്കു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ എ​സ്.​അ​ശോ​ക​ൻ, ഷാ​ജി ജോ​സ​ഫ്, റെ​ജി ജി. ​നാ​യ​ർ, അ​ജു മാ​ത്യു, പ്ര​സാ​ദ് ജോ​സ​ഫ്, സ​ണ്ണി മാ​ത്യു, ജോ​മോ​ൻ പു​ഷ്പ​ക്ക​ണ്ടം എ​ന്നി​വ​ർ ഹാ​ജ​രാ​യി.

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്ക്
ജീ​പ്പി​ടി​ച്ച് പ​രി​ക്ക്

വ​ണ്ണ​പ്പു​റം: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യ്ക്ക് ജീ​പ്പി​ടി​ച്ച് സാ​ര​മാ​യി പ​രി​ക്കേ​റ്റു. വ​ണ്ണ​പ്പു​റം ഏ​റ​ത്ത് സ​ണ്ണി​യു​ടെ ഭാ​ര്യ മ​ഞ്ജ ു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ വ​ണ്ണ​പ്പു​റം ടൗ​ൺ മുസ്‌ലിം പള്ളിക്ക് സ​മീ​പമായിരുന്നു അ​പ​ക​ടം.
ടൗ​ണി​ൽ ഇ​വ​ർ ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ ഷോ​പ്പി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാണ് അപകടം. പ​രി​ക്കേ​റ്റ മ​ഞ്ജുവി​നെ തൊ​ടു​പു​ഴയി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​ച്ച ജീ​പ്പ് നി​ർ​ത്താ​തെ പോ​യി. തൊ​മ്മ​ൻ​കു​ത്തി​ൽ കൂ​പ്പ് ലേ​ല​ത്തി​നെ​ത്തി​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് കാ​ളി​യാ​ർ പോ​ലീ​സ് പ​റ​ഞ്ഞു.