സ്ഥ​ലം മാ​റ്റം അ​ട്ടി​മ​റി​ക്കു​ന്നു: കെ​ഇ​ഡി​എം​എ​സ്്‌യു
Friday, June 5, 2020 10:00 PM IST
തൊ​ടു​പു​ഴ: പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ലെ മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലംമാ​റ്റം ഓ​ണ്‍​ലൈ​നാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​ധി പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​ന്ന​തി​നു മു​ന്പ് ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റ​ം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് കേ​ര​ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് യൂ​ണി​യ​ൻ രം​ഗ​ത്ത്. സംഘടന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ൽ ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​യി​ൽ നാ​ലു മാ​സ​ത്തി​ന​കം ഡേ​റ്റാ​ബാ​ങ്ക് ത​യാ​റാ​ക്കി അ​ന​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ട് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചി​ട്ടും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​നെ​തി​രെ സം​ഘ​ട​ന ജ​നു​വ​രി​യി​ൽ കോ​ട​തി​യ​ല​ക്ഷ്യ കേ​സ് ഫ​യ​ൽ ചെ​യ്തു. സ്ഥ​ല​മാ​റ്റ​ങ്ങ​ൾഓ​ണ്‍​ലൈ​നാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ർന​ട​പ​ടി വൈ​കു​ക​യാ​ണെ​ന്ന് സം​ഘ​ട​ന ആ​രോ​പി​ച്ചു.