കെ​സി​സി തു​ണി​സ​ഞ്ചി വ്യാ​പ​ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Friday, June 5, 2020 10:00 PM IST
കോ​​ട്ട​​യം: പ​​രി​​സ്ഥി​​തി ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് എ​​ല്ലാ യൂ​​ണി​​റ്റി​​ലും ന​​ട​​പ്പി​​ലാ​​ക്കു​​ന്ന തു​​ണി​​സ​​ഞ്ചി വ്യാ​​പ​​ന പ​​ദ്ധ​​തി​​ക്കു തു​​ട​​ക്ക​​മാ​​യി. കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ത​​ന്പി എ​​രു​​മേ​​ലി​​ക്ക​​ര, വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, എ​​കെ​​സി​​സി ഗ്ലോ​​ബ​​ൽ സെ​​ക്ര​​ട്ട​​റി തോ​​മ​​സ് പീ​​ടി​​ക​​യി​​ൽ, കെ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​നോ​​യി ഇ​​ട​​യാ​​ടി​​യി​​ൽ, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി സ്റ്റീ​​ഫ​​ൻ കു​​ന്നും​​പു​​റ​​ത്ത്, ട്ര​​ഷ​​റ​​ർ ഡോ. ​​ലൂ​​ക്കോ​​സ് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി കെ​​സി​​സി യൂ​​ണി​​റ്റു​​ക​​ൾ വ​​ഴി അം​​ഗ​​ങ്ങ​​ൾ​​ക്ക് തു​​ണി​​സ​​ഞ്ചി എ​​ത്തി​​ച്ചു ന​​ൽ​​കി തു​​ണി​​സ​​ഞ്ചി​ ഉ​​പ​​യോ​​ഗം വ്യാ​​പ​​ക​​മാ​​ക്കു​​ന്ന​ പ​​ദ്ധ​​തി​​ക്കാ​​ണ് തു​​ട​​ക്കം കു​​റി​​ച്ച​​ത്. അ​​തി​​രൂ​​പ​​ത​​യു​​ടെ കാ​​ർ​​ഷി​​ക​​സ​​മൃ​​ദ്ധി പ​​ദ്ധ​​തി​​യോ​​ടു ചേ​​ർ​​ന്ന് അ​​ടു​​ക്ക​​ള​​ത്തോ​​ട്ട വ്യാ​​പ​​നം, ചെ​​റു​​കി​​ട കൃ​​ഷി​​ത്തോ​​ട്ട​​ങ്ങ​​ളു​​ടെ വി​​ക​​സ​​നം, ത​​രി​​ശ് ഭൂ​​മി​​യി​​ലെ കൃ​​ഷി, കാ​​ർ​​ഷി​​ക വി​​ത്തി​​ന​​ങ്ങ​​ളു​​ടെ സ​​മാ​​ഹ​​ര​​ണ​​വും കൈ​​മാ​​റ്റ​​വും, മ​​ത്സ്യ-​​വ​​ള​​ർ​​ത്തു മൃ​​ഗ​​ങ്ങ​​ളു​​ടെ പ​​രി​​പാ​​ല​​നം, ക​​മ്യൂ​​ണി​​റ്റി മാ​​ർ​​ക്ക​​റ്റിം​​ഗ് എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് കേ​​ന്ദ്ര, ഫൊ​​റോ​​ന, യൂ​​ണി​​റ്റ് ത​​ല​​ങ്ങ​​ളി​​ൽ കെ​​സി​​സി സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്.