കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്നു; ജി​ല്ല​യി​ൽ ജാ​ഗ്ര​താപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി
Friday, June 5, 2020 10:00 PM IST
തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി.

ഈ ​മാ​സം ആ​ദ്യം മു​ത​ൽ ത​ന്നെ മ​ഴ ശ​ക്തി​യാ​യി പെ​യ്തു തു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ, താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ പ്ര​തി​രോ​ധ മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. മ​ഹാ പ്ര​ള​യ​വും തു​ട​ർ​ന്ന് വ​ന്ന കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളും മ​ല​യോ​ര ജി​ല്ല​യെ വ​ലി​യ തോ​തി​ൽ ബാ​ധി​ച്ചി​രു​ന്നു.

ഈ ​വ​ർ​ഷ​വും മ​ഴ​യു​ടെ തോ​ത് കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​വും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​വ​ണ കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സ​മാ​യി ജി​ല്ല​യി​ൽ മ​ഴ ശ​ക്തി​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന​ലെ 14.72 മി​ല്ലീ മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്. തൊ​ടു​പു​ഴ​യാ​ണ് കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്. 22. 3 മി​ല്ലി മീ​റ്റ​ർ മ​ഴ തൊ​ടു​പു​ഴ​യി​ൽ ല​ഭി​ച്ചു.

ഉ​ടു​ന്പ​ൻ​ചോ​ല- 6.8, ദേ​വി​കു​ളം 1.3, പീ​രു​മേ​ട് 29, ഇ​ടു​ക്കി 14.2 മി​ല്ലി മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു താ​ലൂ​ക്കു​ക​ളി​ൽ ല​ഭി​ച്ച മ​ഴ​യു​ടെ ക​ണ​ക്ക്. ജി​ല്ലാ, താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ലാ​ണ് പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഏ​കോ​പി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​നു പു​റ​മെ ഓ​രോ താ​ലൂ​ക്ക് ത​ല​ത്തി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​ല​വ​ർ​ഷം മൂ​ലം മ​ണ്ണി​ടി​ച്ചി​ലോ മ​റ്റ് ദു​ര​ന്ത​ങ്ങ​ളോ ഉ​ണ്ടാ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ്ര​ശ്ന സാ​ധ്യ​ത മേ​ഖ​ല​ക​ളി​ൽ നി​ന്നും ഒ​ഴി​പ്പി​ക്കേ​ണ്ട ആ​ളു​ക​ളു​ടെ പ​ട്ടി​ക താ​ലൂ​ക്ക് ത​ല​ത്തി​ൽ ത​യാ​റാ​ക്കി. ഇ​വ​രെ താ​മ​സി​പ്പി​ക്കാ​നു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ട്ടി​ക​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ താ​ക്കോ​ൽ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ നേ​ര​ത്തെ ത​ന്നെ വാ​ങ്ങി സൂ​ക്ഷി​ക്കും. ദു​ര​ന്ത​സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ പ്ര​തി​രോ​ധ സേ​ന​യു​ടെ ആ​ദ്യ സം​ഘ​വും ജി​ല്ല​യി​ലെ​ത്തി. വ്യാ​ഴാ​ഴ്ച​യാ​ണ് 25 പേ​ര​ട​ങ്ങു​ന്ന സം​ഘം ജി​ല്ലാ ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് ഓ​രോ വ​ർ​ഷ​കാ​ല​ത്തും ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള ജി​ല്ല​യായാ​ണ് ഇ​ടു​ക്കി​യെ ക​ണ​ക്കാ​ക്കു​ന്ന​ത്. 2018-ലെ ​മ​ഹാ പ്ര​ള​യ​സ​മ​യ​ത്ത് മാ​ത്രം ജി​ല്ല​യി​ൽ ഉ​ണ്ടാ​യ​ത് ചെ​റു​തും വ​ലു​തു​മാ​യ 270-ഓ​ളം ഉ​രു​ൾ​പൊ​ട്ട​ലു​ക​ളാ​ണ്. ഒ​ട്ടേ​റെ​പേ​ർ​ക്ക് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ഹാ​നി നേ​രി​ട്ടി​രു​ന്നു.

ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ മ​ഴ ശ​ക്തി​പ്പെ​ടു​ന്ന​തോ​ടെ പ്ര​ള​യ സാ​ധ്യ​ത മേ​ഖ​ല​ക​ളി​ൽ നി​ന്നും കൂ​ടു​ത​ൽ പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കു​ന്ന​ത്. മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള​വ​രോ​ട് അ​വ​ശ്യ വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി വ​യ്ക്കാ​നും നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലെ അ​പ​ക​ട സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​യ​ത് അ​ധി​കൃ​ത​ർ​ക്ക് ആ​ശ്വാ​സ​മാ​യി.