ലോ​ക്കാ​ട് ഗ്യാ​പ്പി​ലെ ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Friday, June 5, 2020 10:00 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ ലോ​ക്കാ​ട് ഗ്യാ​പ്പി​ലെ ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്. കൊ​ച്ചി -ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ണി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ട​യി​ൽ മൂ​ന്നു ത​വ​ണ വ​ൻ മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശ​മാ​ണ് ലോ​ക്കാ​ട് ഗ്യാ​പ്പ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് ലോ​ക്കാ​ട് ഭാ​ഗ​ത്ത് വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി റോ​ഡ് ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്ന​ത്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ശാ​സ്ത്രീ​യ​മാ​യി പാ​റ​ക​ൾ പൊ​ട്ടി​ക്കു​ന്ന​തി​ലാ​ണ് വ​ൻ മ​ല​യി​ച്ചി​ടി​ലു​ണ്ടാ​തെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ റി​പ്പോ​ർ​ട്ടു​ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ക്കു​ക​യും ഇ​തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​ർ​ക്കാ​ർ നി​യ​മി​ച്ച എ​ൻ​ഐ​ടി​യി​ലെ വി​ദ​ഗ്ധ​സം​ഘം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു.

അ​ടി​മാ​ലി​യി​ൽ ആ​ഴ്ച ച​ന്ത

അ​ടി​മാ​ലി: ക​ർ​ഷ​ക​ർ​ക്ക് കൈ​താ​ങ്ങാ​യി അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​ത്തി​ൽ ആ​ഴ്ച ച​ന്ത പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ ശ​നി​യാ​ഴ്ച​യും രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ച​ന്ത തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ക​ർ​ഷ​ക​ർ​ക്ക് ച​ന്ത​യി​ലൂ​ടെ അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​ൻ. സ​ഹ​ജ​ൻ പ​റ​ഞ്ഞു.