നാടെങ്ങും പ​രി​സ്ഥി​തി ദി​നാ​ച​ര​ണം
Friday, June 5, 2020 9:58 PM IST
ഇ​ടു​ക്കി: കോ​വി​ഡ്- 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​കോ​ടി ഫ​ല​വൃ​ക്ഷ​തൈ വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, യു​വ ക​ർ​ഷ​ക​നാ​യ അ​ല​ന് മാ​വി​ൻ​തൈ കൈ​മാ​റി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കൃ​ഷി​ഭ​വ​നു​ക​ളും മു​ഖേ​ന ജി​ല്ല​യി​ലാ​കെ 21 ഇ​ന​ങ്ങ​ളി​ലു​ള്ള ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഫ​ല​വൃ​ക്ഷ തൈ​ക​ളാ​ണ് ഘ​ട്ടം​ഘ​ട്ട​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. സെ​ലി​ൻ, കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ്, ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് സാ​ബു വ​ർ​ഗീ​സ്, ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്. മ​ധു, ഡോ. ​സു​ജി​ത്ത് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ട്ട​പ്പ​ന: ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്കി​ട​യി​ലും ക്രൈ​സ്റ്റ് കോ​ള​ജി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി​ദി​നം ആ​ഘോ​ഷി​ച്ചു. കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​അ​ല​ക്സ് ലൂ​യി​സ് ത​ണ്ണി​പ്പാ​റ സി​എം​ഐ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​ണ്‍ ലൈ​ഫ് വ​ണ്‍ ട്രീ ​എ​ന്ന ക​ർ​മ​പ​ദ്ധ​തി​ക്കും തു​ട​ക്ക​മി​ട്ടു. എ​ൻ​എ​സ്എ​സ് ഓ​ഫീ​സ​ർ ബി​ബി​ൻ​മോ​ൻ വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കി.

നെ​ടു​ങ്ക​ണ്ടം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) സം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ഞ​പ്പാ​റ​യി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ നി​ർ​വ​ഹി​ച്ചു. സം​സ്കാ​രി​ക വേ​ദി ക​ണ്‍​വീ​ന​ർ ടി.​ജെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ജോ ന​ട​യ്ക്ക​ൽ, ജി​ൻ​സ​ണ്‍ പൗ​വ​ത്ത്, ജോ​സ​ഫ് തോ​ണ​ക്ക​ര, റാ​ണി തോ​മ​സ്, മാ​ത്യു വാ​ത​ല്ലൂ​ർ, അ​നീ​ഷ് ക​ടു​വ​മാ​ക്ക​ൽ, ജി​ജോ ഒ​ഴാ​ക്ക​ൽ, ജി​ൻ​സ് തോ​ണ​ക്ക​ര, ടോ​മി വ​ട്ട​ത്ത​റ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.