പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി ത​മി​ഴ്നാ​ട്
Friday, June 5, 2020 9:58 PM IST
മൂ​ന്നാ​ർ: ത​മി​ഴ്നാ​ട്ടി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. വ​രു​ന്ന 15 നാ​ണ് ത​മി​ഴ്നാ​ട്ടി​ൽ പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ആ​യി​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
കോ​വി​ഡ് 19 ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷാ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന​ത്. പ​ത്തി​ന് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ര​ക്ഷി​താ​ക്ക​ൾ അ​തി​ർ​ത്തി​ക​ളി​ലെ​ത്ത​ണം. അ​തി​ർ​ത്തി​യി​ൽ​നി​ന്നും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കും. മാ​താ​പി​താ​ക്ക​ളെ അ​തി​ർ​ക്ക​പ്പു​റം ക​ട​ത്തി​വി​ടി​ല്ല. പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും താ​മ​സ​വു​മെ​ല്ലാം സ​ർ​ക്കാ​ർ​ത​ന്നെ ഒ​രു​ക്കും.
കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും. പ​രീ​ക്ഷ ക​ഴി​യു​ന്പോ​ൾ കു​ട്ടി​ക​ളെ അ​തി​ർ​ത്തി​ക​ളി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളെ ഏ​ൽ​പി​ക്കും. അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലും തോ​ട്ടം മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.