കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി ആ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം​ന​ൽ​കി
Friday, June 5, 2020 9:58 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് രോ​ഗി​യാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി പ്ര​സ​വി​ച്ചു. കാ​ൽ​വ​രി​മൗ​ണ്ട് സ്വ​ദേ​ശി​യാ​യ യു​വ​തി ബു​ധ​നാ​ഴ്ച രാ​ത്രി 8.30-നാ​ണ് ആ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം​ന​ൽ​കി​യി​ത്.
ഡ​ൽ​ഹി​യി​ലെ ന​ഴ്സാ​യ യു​വ​തി ക​ഴി​ഞ്ഞ 22-നാ​ണ് ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​മാ​താ​വി​നു​മൊ​പ്പം തീ​വ​ണ്ടി​യി​ൽ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്നും ടാ​ക്സി​യി​ൽ കാ​ൽ​വ​രി​മൗ​ണ്ടി​ലെ വീ​ട്ടി​ലെ​ത്തി​യ പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ര​വം പ​രി​ശോ​ധ​ന​ക്ക് ന​ൽ​കി​യി​രു​ന്നു.
ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് രോ​ഗ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് കു​ഞ്ഞി​ന് ജ​ൻ​മം​ന​ൽ​കി​യ​ത്. 3.200 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള കു​ഞ്ഞും മാ​താ​വും സു​ഖ​മാ​യി​രി​ക്കു​ന്നെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. കു​ഞ്ഞി​ന്‍റെ സ്ര​വം ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പ​രി​ശോ​ധ​ന​ക്കെ​ടു​ക്കും.
മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റി​ൽ ഡോ. ​ബെ​ന​ത്ത്, അ​ന​സ്ത്യേ​ഷ്യ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​ജു​നൈ​ദ്, പീ​ഡി​യാ​ട്രീ​ഷ​ൻ ഡോ. ​വി​ഷ്ണു, സ്റ്റാ​ഫ് ന​ഴ്സ് സോ​ണി ജോ​സ​ഫ്, അ​ന​സ്ത്യേ​ഷ്യ ടെ​ക്നീ​ഷ്യ​ൻ അ​പ​ർ​ണ, തീ​യ​റ്റ​റി​ലെ മ​റ്റ് റെ​ന്നി, രാ​ജ​ൻ എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സ​ർ​ജ​റി​ക്കു​ശേ​ഷം തീ​യ​റ്റ​ർ അ​ണു​വി​മു​ക്ത​മാ​ക്കി.
യു​വ​തി​ക്കൊ​പ്പം സ​ഞ്ച​രി​ച്ച ഭ​ർ​ത്താ​വി​നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വി​നും ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രും ഇ​പ്പോ​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്.