ആ​ശാ​വ​ർ​ക്ക​റു​ടെ ശു​ശ്രൂ​ഷ​യി​ൽ ആ​ദി​വാ​സി യു​വ​തി കാ​ട്ടി​ൽ പ്ര​സ​വി​ച്ചു
Friday, June 5, 2020 9:58 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ആ​ശാ​വ​ർ​ക്ക​ർ ശു​ശ്രൂ​ഷ ന​ൽ​കി ആ​ദി​വാ​സി യു​വ​തി കാ​ട്ടി​ൽ ആ​ണ്‍​കു​ഞ്ഞി​നു ജ​ൻ​മം​ന​ൽ​കി. സ​ത്രം ആ​ദി​വാ​സി കു​ടി​യി​ലെ മ​ല​ന്പാ​ണ്ടാ​ര സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട ശി​വ​രാ​മ​ന്‍റെ ഭാ​ര്യ അ​മ്മി​ണി​യാ​ണ് കാ​ട്ടി​ൽ പ്ര​സ​വി​ച്ച​ത്.
പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​തം അ​ഴു​ത ഡി​വി​ഷ​ന്‍റെ ഭാ​ഗ​മാ​യ കാ​ട്ടി​ലാ​ണ് യു​വ​തി പ്ര​സ​വി​ച്ച​ത്. ഒ​രാ​ഴ്ച​യാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​വാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി ഇ​തി​നു ത​യാ​റാ​യി​ല്ല.
മ​ല​ന്പ​ണ്ടാ​ര ആ​ചാ​ര​പ്ര​കാ​രം പ്ര​സ​വ​ത്തി​നു​ള്ള സ്ത്രീ​ക​ളെ പ്ര​ത്യേ​കം കു​ടി​ലി​ലാ​ണ് താ​മ​സി​പ്പി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത കാ​ട്ടി​യ സ​മ​യ​ത്ത് കു​ടി​ലി​നു​സ​മീ​പം ആ​ശാ​വ​ർ​ക്ക​ർ അ​ന്പി​ളി ചാ​ക്കോ പ്ര​സ​വ സൗ​ക​ര്യം ഒ​രു​ക്കി ശു​ശ്രൂ​ഷ ന​ൽ​കു​ക​യാ​യി​രു​ന്നു.