ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ ഭൂ​മി കൈ​യേ​റ്റ​മെ​ന്ന് ഡി​സി​സി
Thursday, June 4, 2020 9:36 PM IST
മൂ​ന്നാ​ർ: ലോ​ക്ക് ഡൗ​ണ്‍ കാ​ലം മു​ത​ലെ​ടു​ത്ത് സി​പി​എം വ​ൻ​തോ​തി​ൽ ഭൂ​മി കൈ​യേ​റ്റം ന​ട​ത്തു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു.
കൈ​യേ​റ്റ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ലൈ​ഫ് മി​ഷ​നി​ൽ വീ​ടു പ​ണി​യാ​നെ​ന്ന വ്യാ​ജേ​ന കൈ​യേ​റ്റ​ക്കാ​രി​ൽ​നി​ന്നും പ​ണം വാ​ങ്ങി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ക​യാ​ണ്. ഭൂ​മി കൈ​യേ​റ്റ​ത്തി​ന് ഒ​ത്താ​ശ​ചെ​യ്ത സി​പി​എം അ​നു​ഭാ​വി​യാ​യ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടും സ്ഥ​ലം തി​രി​കെ​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ വി​വാ​ദ ഭൂ​മി ഇ​ട​പാ​ടു സം​ബ​ന്ധി​ച്ച് സി​പി​എം ജി​ല്ലാ​നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.