റോ​ഡു ത​ക​ർ​ന്നു; ജ​ന​പ്ര​തി​നി​ധി​ക​ൾ ധ​ർ​ണ ന​ട​ത്തി
Thursday, June 4, 2020 9:34 PM IST
വെ​ള്ള​ത്തൂ​വ​ൽ: ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ ദേ​വി​കു​ളം എ​ൻ​എ​ച്ച് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
വെ​ള്ള​ത്തൂ​വ​ൽ - മൂ​ന്നാ​ർ റോ​ഡി​ൽ മു​തു​വാ​ൻ​കു​ടി സി​റ്റി താ​ഴെ​ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ മ​ണ്ണു നീ​ക്കി​യി​രു​ന്ന 30 മീ​റ്റ​റോ​ളം റോ​ഡ് ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ വെ​ള​ളം​കു​ത്തി​യൊ​ലി​ച്ച് ത​ക​ർ​ന്നി​രു​ന്നു.
സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ സാ​ധ​ന സാ​മ​ഗ്രി​ക​ളും ഇ​റ​ക്കി​യെ​ങ്കി​ലും തു​ട​ർ​പ​ണി​ക​ളൊ​ന്നും ന​ട​ത്താ​തെ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും തി​രി​കെ കൊ​ണ്ടു​പോ​യി​രു​ന്നു.
ആ​ന​ച്ചാ​ൽ - വെ​ള്ള​ത്തൂ​വ​ൽ റോ​ഡി​ൽ നാ​ലി​ട​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. സെ​ൻ​ട്ര​ൽ റോ​ഡ്ഫ​ണ്ടി​ൽ​നി​ന്നും 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച റോ​ഡ് പ​ണി​യും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണ​വും ഏ​ഴു​മാ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.
ധ​ർ​ണ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റോ​യി ജോ​ണ്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മെ​ന്പ​ർ​മാ​രാ​യ പി.​സി. ജ​യ​ൻ, പി.​ആ​ർ. സു​കു​മാ​ര​ൻ, സ്മി​ത സാ​ബു, ഓ​മ​ന ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.