തോ​ട്ടം മേ​ഖ​ല​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Thursday, June 4, 2020 9:34 PM IST
മൂ​ന്നാ​ർ: മൊ​ബൈ​ൽ ഫോ​ണ്‍ സേ​വ​നം ല​ഭ്യ​മാ​കാ​ത്ത തോ​ട്ടം മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം ന​ട​ക്കാ​ത്ത സ്വ​പ്ന​മാ​യി. തോ​ട്ടം മേ​ഖ​ല​യി​ലെ എ​സ്റ്റേ​റ്റു​ക​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​മാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.
അ​ടി​സ്ഥാ​ന ഫോ​ണ്‍ സൗ​ക​ര്യ​ങ്ങ​ൾ​പോ​ലും ല​ഭ്യ​മ​ല്ലാ​ത്ത നി​ര​വ​ധി എ​സ്റ്റേ​റ്റു​ക​ളാ​ണ് മേ​ഖ​ല​യി​ലു​ള്ള​ത്. ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മേ​ഖ​ല​ക​ളി​ൽ സ്വ​കാ​ര്യ ഫോ​ണ്‍ ക​ന്പ​നി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ണെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ​മാ​ത്രം താ​മ​സി​ക്കു​ന്ന എ​സ്റ്റേ​റ്റു മേ​ഖ​ല​ക​ളി​ൽ ഇ​പ്പോ​ഴും ആ​ശ്ര​യം സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്.
ഭൂ​രി​ഭാ​ഗം വീ​ടു​ക​ളി​ലും ടി​വി​യും ഫോ​ണും ഉ​ണ്ടെ​ങ്കി​ലും റേ​ഞ്ച് കി​ട്ടാ​ത്ത​തു​മൂ​ലം പ​ഠ​നം മു​ട​ങ്ങു​മോ എ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. വീ​ടി​നു​പു​റ​ത്ത് ചി​ല പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ൽ റേ​ഞ്ച് ല​ഭ്യ​മാ​കു​മെ​ങ്കി​ലും കാ​ട്ടാ​ന​ഭ​യം​മൂ​ലം വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​വു​മാ​ണ്. യാ​ത്രാ​ക്ലേ​ശം ഏ​റെ​യു​ള്ള തോ​ട്ടം മേ​ഖ​ല​യി​ൽ​നി​ന്നും മ​ണി​ക്കൂ​റു​ക​ൾ യാ​ത്ര​ചെ​യ്താ​ണ് സ്കൂ​ളു​ക​ളി​ലെ​ത്തി​യി​രു​ന്ന​ത്.