ലോ​റി മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, June 4, 2020 9:34 PM IST
ക​ട്ട​പ്പ​ന: കാ​ൽ​വ​രി​മൗ​ണ്ടി​ൽ ലോ​റി മ​റി​ഞ്ഞു ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. പാ​ലാ ച​ക്കാ​ന്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പാ​ഴൂ​ർ രാ​ഹു​ൽ(30), വ​ട​ക്കേ​ക്കു​റ്റ് ഗി​രീ​ഷ്(30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
എ​റ​ണാ​കു​ള​ത്തു​നി​ന്നും ക​ട്ട​പ്പ​ന​യ്ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ ലോ​റി പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.
പ​രി​ക്കേ​റ്റ​വ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം പാ​ലാ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.