മി​ന്ന​ലേറ്റ് വീ​ടി​ന്‍റെ വ​യ​റിം​ഗ് ക​ത്തി ന​ശി​ച്ചു
Thursday, June 4, 2020 9:32 PM IST
കു​ട​യ​ത്തൂ​ർ: മി​ന്ന​ലേ​റ്റ് വീ​ടി​ന്‍റെ വ​യ​റിം​ഗ് ക​ത്തി​ന​ശി​ച്ചു. വ​ട്ടോ​ലി​ൽ സോ​മ​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്കു​ള്ള സ​ർ​വീ​സ് വ​യ​റും ക​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 നാ​ണ് ശ​ക്ത​മാ​യ മി​ന്ന​ലു​ണ്ടാ​യ​ത്.
സോ​മ​ൻ എ​റ​ണാ​കു​ള​ത്താ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സു​മ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്.
സു​മ വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​യു​ന്ന​ത്. അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.