സി​പി​എം നേ​താ​ക്ക​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ചു
Thursday, June 4, 2020 9:32 PM IST
തൊ​ടു​പു​ഴ:​വ​ണ്ടി​പ്പെ​രി​യാ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സി​പി​എം നേ​താ​ക്ക​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു.​ പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ.​തി​ല​ക​ൻ, വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ജി.​വി​ജ​യാ​ന​ന്ദ്,സി​പി​എം വാ​ളോ​ടി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി റെ​നി​ൽ മാ​ത്യു എ​ന്നി​വ​ർ​ക്കാ​ണ് തൊ​ടു​പു​ഴ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി മു​ഹ​മ്മ​ദ് വാ​സിം മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.​ അ​തേ സ​മ​യം സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​തൃ​ത്വം ഇ​ട​പെ​ട്ട് കേ​സ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​തി​നാ​ലാ​ണ് പ്ര​തി​ക​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കാ​ൻ ഇ​ട​യാ​യ​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു.

സ​ബ്സി​ഡി ന​ൽ​കും

തൊ​ടു​പു​ഴ: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് രാവിലെ 10 മുതൽ ഫാ​ർ​മേ​ഴ്സ് ഓ​ർ​ഗാ​നി​ക് ഇ​ക്കോ​ഷോ​പ്പി​ൽ ഫ​ല​വൃ​ക്ഷ​തൈ​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്കും ബു​ക്ക്ചെ​യ്യു​ന്ന​വ​ർ​ക്കും 15 ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​കും. കാ​ർ​ഷി​ക ലൈ​ബ്ര​റി​യി​ൽ നി​ന്നും വി​ത്തു​ക​ളും ഗ്രോ​ബാ​ഗു​ക​ളും 25 ശ​ത​മാ​നം സ​ബ്സി​ഡി​യി​ൽ ല​ഭി​ക്കും. ഉ​ദ്ഘാ​ട​നം ന​ബാ​ർ​ഡ് ജി​ല്ലാ മാ​നേ​ജ​ർ അ​ശോ​ക് കു​മാ​ർ നാ​യ​ർ നി​ർ​വ​ഹി​ക്കും.

തൈ ​വി​ത​ര​ണം

തൊ​ടു​പു​ഴ: ജ​നാ​ധി​പ​ത്യ യൂ​ത്ത് ഫ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് 10.30ന് ​ പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ഫ​ല​വൃ​ക്ഷ തൈവി​ത​ര​ണം ന​ട​ത്തും. ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ സാ​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.