ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന് സൗ​ജ​ന്യ സൗ​ക​ര്യം ന​ൽ​ക​ണമെന്ന്
Thursday, June 4, 2020 9:32 PM IST
തൊ​ടു​പു​ഴ : ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ഠ​ന സൗ​ക​ര്യം സൃ​ഷ്ടി​ക്കു​ക​യും ടെ​ലി​വി​ഷ​നും മൊ​ബൈ​ൽ​ഫോ​ണും ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന, അ​ടി​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലായിരുന്നു സ​മ​രം. തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​രം മാ​ത്യു സ്റ്റീ​ഫ​ൻ എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സി​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ജോ​ണ്‍, എം.​മോ​നി​ച്ച​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ഫി​ലി​പ്പ് ചേ​രി​യി​ൽ, മ​നോ​ഹ​ർ ന​ടു​വി​ലേ​ട​ത്ത്, ജോ​യി പു​ത്തേ​ട്ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.