ക​ള്ളു​ഷാ​പ്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, June 3, 2020 9:47 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് റേ​ഞ്ചി​ലെ വി​വി​ധ ക​ള്ളു​ഷാ​പ്പു​ക​ളി​ൽ വ്യാ​ജ​ക്ക​ള്ള് വ്യാ​പ​ക​മാ​കു​ന്നെ​ന്ന പ​രാ​തി​യെത്തു​ട​ർ​ന്ന് ക​ള്ളു​ഷാ​പ്പു​ക​ളി​ലും ക​ള​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തി സാ​ന്പി​ൾ ശേ​ഖ​രി​ച്ചു. ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഷാ​പ്പു​ക​ളി​ൽ​നി​ന്നും വ്യ​ാജ​ക്ക​ള്ള് കു​ടി​ച്ച 25-ഓ​ളം​പേ​ർ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത ദി​പി​ക റി​പ്പോ​ർ​ട്ടു​ചെ​യ്തി​രു​ന്നു. ഇ​തി​നേ​തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. പാ​ല​ക്കാ​ട​ൻ ക​ള്ള് എ​ന്ന ലേ​ബ​ലി​ലാ​ണ് വ്യാ​ജ​ക്ക​ള്ള് ഷാ​പ്പു​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. അ​തി​നാ​ൽ പാ​ല​ക്കാ​ടു​നി​ന്നും ഷാ​പ്പു​ക​ളി​ലേ​ക്ക് ക​ള്ളെ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും എ​ക്സൈ​സ് പ​രി​ശോ​ധി​ച്ചു.
ലോ​ക്ഡൗ​ണി​നു​ശേ​ഷം ഷാ​പ്പു​ക​ൾ തു​റ​ന്നെ​ങ്കി​ലും പ​ല ഷാ​പ്പു​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. അ​ട​ച്ചു​റ​പ്പു​ള്ള മു​റി, വൈ​ദ്യു​തി, ടോ​യ് ലെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, ടൈ​ൽ പാ​കി​യ ത​റ എ​ന്നി​വ വേ​ണ​മെ​ന്നാ​ണ് നി​ഷ്ക​ർ​ഷി​ക്കു​ന്ന​തെ​ങ്കി​ലും ചി​ല ഷാ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഷെ​ഡു​ക​ളി​ലാ​ണ്. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണോ ഷാ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും എ​ക്സൈ​സ് പ​രി​ശോ​ധി​ച്ചു.