ആ​തു​രാ​ല​യ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കു​വേ​ണ്ടി നി​ല​കൊ​ള്ള​ണം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Wednesday, June 3, 2020 9:47 PM IST
മു​ണ്ട​ക്ക​യം: ആ​തു​രാ​ല​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കു​വേ​ണ്ടി നി​ല​കൊ​ള്ള​ണ​മെ​ന്നും ഇ​വ​ർ​ക്ക് ആ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ഗ്ലെ​ൻ റോ​ക്ക് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും മ​ല്ലി​ക​ശേ​രി ഡെ​ൽ​റ്റ റ​ബ​ർ ഫാ​ക്ട​റി​യു​ടെ​യും മ​റ്റ് സു​മ​ന​സു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പു​തി​യ​താ​യി ആ​രം​ഭി​ച്ച ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ പു​ളി​ക്ക​ൽ. മ​ല​യോ​ര ക​ർ​ഷ​ക​രും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ആ​ശ്ര​യി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ആ​തു​രാ​ല​യ​മാ​ണ് മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി. സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളെ ഉ​ദ്ദേ​ശി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് പോ​ലു​ള്ള പു​തി​യ വി​ഭാ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്നും മാ​ർ പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ വെഞ്ച​രി​പ്പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, ഗ്ലെ​ൻ റോ​ക്ക് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് എം. ​ക​ള്ളി​വ​യ​ലി​ൽ, സെ​ബാ​സ്റ്റ്യ​ൻ പി. ​ജോ​ർ​ജ്, മി​ഖാ​യേ​ൽ ക​ള്ളി​വ​യ​ലി​ൽ, ജി​യോ സെ​ബാ​സ്റ്റ്യ​ൻ, പ്രീ​തി ജോ​ർ​ജ്, ഡെ​ൽ​റ്റ റ​ബ​ർ ഫാ​ക്ട​റി എം​ഡി ബി​നു സ്ക​റി​യ കു​ന്നേ​ൽ, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു, സൂ​പ്ര​ണ്ട് ഡോ. ​കെ.​എം. മാ​ത്യു, ഡോ. ​ഗൗ​തം രാ​ജ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജി ക​ന്നാ​ലി​ൽ സ്വാ​ഗ​ത​വും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ദീ​പു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.