ജി​ല്ല​യി​ൽ ഒ​ന്പ​തു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, June 3, 2020 9:45 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഒ​ന്പ​തു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ​യാ​ണ് ഏ​റ്റ​വും​കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്ത​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ൾ​പ്പെ​ടെ 18 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്.
ക​ഴി​ഞ്ഞ 22-നു ​ഡ​ൽ​ഹി​യി​ൽ​നി​ന്നും നാ​ട്ടി​ലെ​ത്തി​യ കാ​ൽ​വ​രി​മൗ​ണ്ട് സ്വ​ദേ​ശി​നി​യാ​യ ഗ​ർ​ഭി​ണി​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. യു​വ​തി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന 31-കാ​ര​നാ​യ ഭ​ർ​ത്താ​വ്, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 54 വ​യ​സു​ള്ള മാ​താ​വ് എ​ന്നി​വ​ർ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ഇ​വ​ർ​ക്കു പു​റ​മെ കു​വൈ​റ്റി​ൽ​നി​ന്നു ക​ഴി​ഞ്ഞ 28-നു ​നാ​ട്ടി​ലെ​ത്തി​യ 32 വ​യ​സു​കാ​രി​യാ​യ പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​നി, 37-കാ​ര​നാ​യ തൊ​ടു​പു​ഴ നെ​ടി​യ​ശാ​ല സ്വ​ദേ​ശി, കു​വൈ​റ്റി​ൽ​നി​ന്നു മേ​യ് 27-നു ​നാ​ട്ടി​ലെ​ത്തി​യ ക​ട്ട​പ്പ​ന കൊ​ച്ചു​തോ​വാ​ള സ്വ​ദേ​ശി​നി, മൂ​ന്നാ​ർ ദേ​വി​കു​ളം സ്വ​ദേ​ശി​നി​യാ​യ 34 വ​യ​സു​കാ​രി, 35 വ​യ​സു​ള്ള പീ​രു​മേ​ട് സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്കും 25-നു ​ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ ക​ട്ട​പ്പ​ന വാ​ഴ​വ​ര സ്വ​ദേ​ശി​നി​യാ​യ 25 വ​യ​സു​കാ​രി എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി.

ഹോ​ട്ട്സ്പോ​ട്ടി​ൽ​നി​ന്ന്
എ​ട്ടു വാ​ർ​ഡു​ക​ളെ
ഒ​ഴി​വാ​ക്കി

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ട്ടു വാ​ർ​ഡു​ക​ളെ ഹോ​ട്ട്സ്പോ​ട്ടി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ 12,13, വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ 8, 9, 11, 12, 14, 15 വാ​ർ​ഡു​ക​ളെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
19 ദി​വ​സ​ത്തെ അ​ട​ച്ചി​ട​ലി​നു​ശേ​ഷ​മാ​ണ് വാ​ർ​ഡു​ക​ളെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. നേ​ര​ത്തെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച ക​രു​ണാ​പു​രം സ്വ​ദേ​ശി​യാ​യ ബേ​ക്ക​റി ഉ​ട​മ സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ ആ​ളു​ക​ൾ ഈ ​വാ​ർ​ഡു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​തി​നേ​തു​ട​ർ​ന്ന് മേ​യ് 16-നാ​ണ് ഇ​വി​ടം ഹോ​ട്ട്സ്പോ​ട്ടാ​യ​ത്. ഇ​യാ​ൾ രോ​ഗ​മു​ക്ത​നാ​യി നേ​ര​ത്തെ ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു.
ജി​ല്ല​യി​ൽ ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ലെ 8, 11, 12 വാ​ർ​ഡു​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യു​ള്ള​ത്.