വ​നി​താ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി പ​രാ​തി
Wednesday, June 3, 2020 9:45 PM IST
രാ​ജാ​ക്കാ​ട്: വ​നി​താ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ സി​പി​എം അം​ഗം അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി പ​രാ​തി. ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി തോ​മ​സാ​ണ് പ​ഞ്ചാ​യ​ത്തം​ഗം സ്റ്റീ​ഫ​ൻ കു​ര്യ​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​നി​താ ക​മ്മീ​ഷ​നും രാ​ജാ​ക്കാ​ട് പോ​ലീസ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്കു​ശേ​ഷം പ്ര​സി​ഡ​ന്‍റ് എ​ഇ​യു​ടെ ഓ​ഫീ​സി​ലെ​ത്തി സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ സ്റ്റീ​ഫ​ൻ കു​ര്യ​ൻ യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യു​മാ​ണ് പ​രാ​തി.

ക​ഞ്ചാ​​വു​മാ​യി പി​ടി​യിൽ

വ​ണ്ട​ൻ​മേ​ട്: കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ കാ​ട്ടു​പാ​ത​ക​ളി​ലൂ​ടെ​യു​ള്ള ക​ഞ്ചാ​വ് ക​ട​ത്ത് വ്യാ​പ​ക​മാ​കു​ന്നു. നെ​റ്റി​ത്തൊ​ഴു
കൊ​ച്ച​റ പാ​ല​ത്തി​നു സ​മീ​പം ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി എ​ക്സെ​സി​നെ ഏ​ൽ​പി​ച്ചു. ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി ഈ​ശ്വ​ര​ൻ (55) ആ​ണ് പി​ടി​യി​ലാ​യ​ത്. താ​ൻ ഇ​ട​നി​ല​ക്കാ​ര​ൻ മാ​ത്ര​മാ​ണെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ ഒ​രു​സം​ഘം യു​വാ​ക്ക​ൾ കാ​റി​ൽ ക​റ​ങ്ങി ന​ട​ന്നി​രു​ന്ന​താ​യും ഈ​ശ്വ​ര​നെ​പ്പ​റ്റി സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ തി​ര​ക്കി​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​വാ​സി​ക​ൾ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ സം​ഘം ര​ക്ഷ​പ്പെ​ടു​ക​യും മു​ൻ​ധാ​ര​ണ പ്ര​കാ​രം ക​ഞ്ചാ​വു കൈ​മാ​റ്റം ന​ട​ത്തു​ന്ന​തി​നാ​യി ഇ​വി​ടെ എ​ത്തി​യ ഈ​ശ്വ​ര​ൻ നാ​ട്ടു​കാ​രു​ടെ പി​ടി​യി​ലാ​കു​ക​യു​മാ​യി​രു​ന്നു.