കത്തോലിക്കാ കോൺഗ്രസ് നി​ല്പ് സ​മ​രം ഇ​ന്ന്
Wednesday, June 3, 2020 9:45 PM IST
തൊ​ടു​പു​ഴ : സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് വി​വി​ധ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്നു രാ​വി​ലെ 10 ന് ​ സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നിൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നി​ല്​പ് സ​മ​രം ന​ട​ത്തും.
എ​ല്ലാ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ന്യാ​യ​മാ​യ ത​റ​വി​ല പ്ര​ഖ്യാ​പി​ച്ചു സം​ഭ​രി​ക്കു​ക, റ​ബ​റി​ന് 200 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്കു​ക, പൈ​നാ​പ്പി​ൾ, ഏ​ത്ത​പ്പ​ഴം തു​ട​ങ്ങി​യ പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും നാ​ണ്യ വി​ള​ക​ൾ​ക്കും ത​റവി​ല​ പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.
സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ​യി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോബൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം നി​ർ​വ​ഹി​ക്കു​മെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​ത ട്ര​ഷ​റ​ർ ജോ​ണ്‍ മു​ണ്ട​ൻ​കാ​വി​ൽ അ​റി​യി​ച്ചു. കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ വി​വി​ധ കേ​ന്ദ്ര ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പു​തി​യേ​ടം തു​ട​ങ്ങി​യ​വ​ർ നേ​തൃ​തം ന​ൽ​കും.

നെ​ടി​യ​ശാ​ല: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നെ​ടി​യ​ശാ​ല യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​നി​ല്പുസ​മ​രം ന​ട​ത്തും. ജോ​സ​ഫ് മൂ​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ത​മം​ഗ​ലം രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ലേ​ക്കു​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
സെ​ക്ര​ട്ട​റി പി.​വി.​ജോ​സ്, ട്ര​ഷ​റ​ർ ഉ​ല​ഹ​ന്നാ​ൻ ത​ട​ത്തി​ൽ, ജി​മ്മി പാ​ലം​കു​ന്നേ​ൽ, പൗ​ലോ​സ് വ​ട​ക്കേ​ക്ക​ര, ബെ​ൽ​ജി സൂ​ര്യ​വീ​ട്ടി​ൽ, ജോ​ർ​ജ് ഫ്രാ​ൻ​സീ​സ്, ജോ​മി ക​ണ്ണം​ത​ട​ത്തി​ൽ, സ​ണ്ണി​ മു​ണ്ടോ​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.