ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക നി​ൽ​പ്പു​സ​മ​രം നാളെ
Tuesday, June 2, 2020 9:46 PM IST
പാ​ലാ: കൊ​റോ​ണ ഭീ​തി​യും ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും മൂ​ലം ദു​രി​ത​ത്തി​ലാ​യ ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ക​ര്‍​ഷ​ക നി​ൽ​പ്പു​സ​മ​രം ന​ട​ത്തും.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ത്തു​ന്ന സ​മ​ര​ത്തി​ല്‍ പാ​ലാ രൂ​പ​ത​യി​ലെ നൂ​റി​ല്‍​പ്പ​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കു മു​ന്പി​ല്‍ രാ​വി​ലെ പ​ത്തി​ന് ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചു ധ​ര്‍​ണ ന​ട​ത്തും. നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ത​റ​വി​ല പ്ര​ഖ്യാ​പി​ച്ചു സം​ഭ​രി​ക്കു​മ്പോ​ഴും കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ന്യാ​യ​വി​ല ല​ഭി​ക്കു​ന്നി​ല്ല. റ​ബ​റി​ന് 200 രൂ​പ അ​ടി​സ്ഥാ​ന​വി​ല ഉ​റ​പ്പാ​ക്കു​ക, ടാ​പ്പിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കൃ​ഷി​പ്പ​ണി​ക​ള്‍ തൊ​ഴി​ലു​റ​പ്പി​ന്‍റെ ഭാ​ഗ​മാ​ക്കു​ക, ക​ര്‍​ഷ​ക​ര്‍​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ല്‍​കു​ക, ക​ര്‍​ഷ​ക പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കു​ക, വി​ല​സ്ഥി​ര​ത കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക, കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍​ക്കു ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് നി​ല്‍​പ്പു​സ​മ​രം നടത്തുന്നത്. രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം പാ​ലാ ഹെ​ഡ് പോ​സ്റ്റ്ഓ​ഫീ​സ് പ​ടി​ക്ക​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ നി​ര്‍​വ​ഹി​ക്കും.
സാ​ജു അ​ല​ക്‌​സ്, ഇ​മ്മാ​നു​വ​ല്‍ നി​ധി​രി, സ​ണ്ണി നാ​യി​പു​ര​യി​ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ധ​ര്‍​ണ​ക​ള്‍​ക്കു സാ​ബു പൂ​ണ്ടി​ക്കു​ളം, ജേ​ക്ക​ബ് മു​ണ്ട​ക്ക​ല്‍, ജോ​സ് വ​ട്ടു​കു​ളം, ബേ​ബി​ച്ച​ന്‍ അ​ഴി​യാ​ത്ത്, ജോ​യി ക​ണി​പ​റ​മ്പി​ല്‍, പ​യ​സ് ക​വ​ള​മാ​ക്ക​ൽ, ബേ​ബി ആ​ലു​ങ്ക​ല്‍, ടോ​മി ക​ണ്ണീ​റ്റു​മ്യാ​ലി​ൽ, ജോ​സ​ഫ് പ​രു​ത്തി, ആ​ന്‍​സ​മ്മ സാ​ബു, ജോ​ണ്‍​സ​ണ്‍ വീ​ട്ടി​യാ​ങ്ക​ൽ, ഫ്രാ​ന്‍​സി​സ് ക​രി​മ്പാ​നി, ജോ​ണ്‍​സ​ണ്‍ ചെ​റു​വ​ള്ളി, ഫൊ​റോ​ന-​യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.