108 അതിഥി തൊ​ഴി​ലാ​ളി​ക​ൾ ബീ​ഹാ​റി​ലേ​ക്ക് ഇന്നലെ മ​ട​ങ്ങി
Tuesday, June 2, 2020 9:46 PM IST
തൊ​ടു​പു​ഴ: ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ 108 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ ജി​ല്ല​യി​ൽ നി​ന്നും മ​ട​ങ്ങി. ഇ​തോ​ടെ ജി​ല്ല​യി​ലെ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്കി​ട​യി​ൽ ബീ​ഹാ​ർ സ്വ​ദേ​ശി​ക​ൾ അ​വ​ശേ​ഷി​ക്കു​ന്നി​ല്ലെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ കണക്ക്. ക​ഴി​ഞ്ഞ ദി​വ​സം ബീ​ഹാ​റി​ലേ​ക്ക് ആ​ദ്യ സം​ഘം പോ​യി​രു​ന്നു. ര​ണ്ടാമത്തെ സം​ഘ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ര​ണ്ടു കെഎസ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്. എ​ല്ലാ​വ​ർ​ക്കും യാ​ത്ര​യ്ക്കാ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും റ​വ​ന്യു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഇ​ന്നും നാ​ളെ​യു​മാ​യി യു​പി, ജാ​ർ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​രോ​ട് മ​ട​ക്ക​യാ​ത്ര​യ്ക്ക് ത​യാ​റെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഒ​ഡീ​ഷ ട്രെ​യി​ൻ റ​ദ്ദാ​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര മു​ട​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​ടു​ത്ത ദി​വ​സം യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും റ​വ​ന്യു അ​ധി​കൃ​ത​ർ പറഞ്ഞു.