കെ​എ​സ്‌​യു ഡി​ഡി​ഇ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, June 2, 2020 9:46 PM IST
തൊ​ടു​പു​ഴ: ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ൽ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ ​എ​സ് യു ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ഡി​ഡി​ഇ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ക​യാ​യി​രി​രുന്നു. ഉ​പ​രോ​ധ​സ​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളോ​ടെ​യ​ല്ല സ​ർ​ക്കാ​ർ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ് വ​ളാ​ഞ്ചേ​രി​യി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​യെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.
ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടി​യ​ന്തര​മാ​യി ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ടറോ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സി​ഐ സു​ധീ​ർ മ​നോ​ഹ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘം സ​മ​ര​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ഉ​പ​രോ​ധ സ​മ​ര​ത്തി​ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത്യു കെ. ​ജോ​ണ്‍, ബി​ലാ​ൽ സ​മ​ദ്, സോ​യി​മോ​ൻ സ​ണ്ണി, സി.​എ​സ്. വി​ഷ്ണു​ദേ​വ്, ജോ​സു​കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.