തെ​ങ്ങി​ന് കീ​ട​ബാ​ധ വ്യാ​പ​കം;​ അ​ടിപ​ത​റി കേ​രക​ർ​ഷ​ക​ർ
Tuesday, June 2, 2020 9:44 PM IST
ജോയി കിഴക്കേൽ

കേ​ര​ള​ത്തി​ന്‍റെ ക​ൽ​പ്പ വൃ​ക്ഷ​മെ​ന്നാ​ണ് തെ​ങ്ങ് അ​റി​യ​പ്പെ​ടു​ന്ന​ത്. കേ​രം തി​ങ്ങും കേ​ര​ള നാ​ടി​ന്‍റെ മ​ഹി​മാ​വു​ക​ളെ കു​റി​ച്ച് വാ​ഴ്ത്തി​പ്പാ​ടാ​ത്ത ക​വി​ക​ൾ ചു​രു​ക്ക​മാ​ണ്.

പ​ശ്ചി​മ തീ​ര നെ​ടി​യ​ഇ​നം, കു​റ്റി​യാ​ടി, ചാ​വ​ക്കാ​ട് ഓ​റ​ഞ്ച്, ഗൗ​ളി ഗാ​ത്രം, ടി - ​ഡി ല​ക്ഷ​ദ്വീ​പ് ഓ​റ​ഞ്ച് എ​ന്നി​ങ്ങ​നെ വി​വി​ധ​യി​നം തെ​ങ്ങു​ക​ളാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ തെ​ങ്ങ് ക​യ​റ്റ​ത്തി​ന് ആ​ളെ​കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണ് ഇ​ന്നു​ള്ള​ത്.

ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ പോ​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ങ്ങു​ക​യ​റ്റ​ത്തി​ന് പ​രി​ശീ​ല​നം ന​ൽ​കി​യ​ത് ആ​ശ്വാ​സ​ക​ര​മാ​യെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന് പൂ​ർ​ണ പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.

കു​റി​യ ഇ​ന​ങ്ങ​ളി​ലേ​ക്ക്

തൊ​ഴി​ലാ​ളി ക്ഷാ​മം മൂ​ലം ഉ​യ​രം​കൂ​ടി​യ ഇ​നം തെ​ങ്ങു​ക​ളി​ൽ നി​ന്ന് കു​റി​യ ഇ​നം തെ​ങ്ങു​ക​ളി​ലേ​ക്ക് ക​ർ​ഷ​ക​ർ ചു​വ​ടു​മാ​റ്റം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

നാ​ട​ൻ​കു​റി​യ​പ​ച്ച, റാം ​ഗം​ഗ, സ​ണ്ണ​ങ്കി, മ​ല​യ​ൻ​ഡ്വാ​ർ​ഫ്, സ​ന്പൂ​ർ​ണ എ​ന്നീ ഇ​ന​ങ്ങ​ളെ​ല്ലാം കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ച്ചു​ക​ഴി​ഞ്ഞു.

മൂ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ കാ​യ്ഫ​ലം ന​ൽ​കു​മെ​ങ്കി​ലും തെ​ങ്ങി​ന്‍റെ ആ​യു​സ്കു​റ​വാ​ണെ​ന്ന​ത് ഈ ​ഇ​ന​ങ്ങ​ളു​ടെ പോ​രാ​യ്മ​യാ​ണ്.

കീ​ട​ബാ​ധ​യി​ൽ വ​ല​ഞ്ഞ്

തെ​ങ്ങു​ക​ൾ​ക്കു​ണ്ടാ​കു​ന്ന വെ​ള്ള​യ്ക്കാ പൊ​ഴി​ച്ചി​ൽ, കാ​റ്റു​വീ​ഴ്ച, മ​ഞ്ഞ​ളി​പ്പ്, മ​ണ്ട​ചീ​യ​ൽ, കൂ​ന്പു​ക​രി​ച്ചി​ൽ, മ​ണ്ഡ​രി, ചെ​ന്നീ​രൊ​ലി​പ്പ്, കൊ​ന്പ​ൻ​ചെ​ല്ലി​യു​ടെ​യും ചു​വ​ന്ന​ചെ​ല്ലി​യു​ടെ​യും ഉ​പ​ദ്ര​വം എ​ന്നി​വ മൂ​ലം കൃ​ഷി ത​ന്നെ ഉ​പേ​ക്ഷി​ച്ച ക​ർ​ഷ​ക​രു​ണ്ട്. ഷാ​ജി ഭൂ​മി​യാം​കു​ളം ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ 250ഓ​ളം തെ​ങ്ങ് വെ​ട്ടി​ക്ക​ള​ഞ്ഞ് മ​റ്റ് കൃ​ഷി​ക​ളി​ലേ​ക്ക് തി​രി​ഞ്ഞ​യാ​ളാ​ണ്.

തെ​ങ്ങി​നൊ​പ്പം ഇ​ട​വി​ള​യും

ആ​കെ​യു​ള്ള 12 ഏ​ക്ക​റി​ൽ മൂ​ന്ന​ര​ഏ​ക്ക​റി​ൽ തെ​ങ്ങു​കൃ​ഷി​യും അ​തി​ൽ ഇ​ട​വി​ള​കൃ​ഷി​യും ചെ​യ്യു​ന്ന യു​വ​ക​ർ​ഷ​ക​നാ​ണ് മൂ​ല​മ​റ്റം സ്വ​ദേ​ശി​യാ​യ അ​നീ​ഷ് സെ​ബാ​സ്്റ്റ്യ​ൻ പി​ണ​ക്കാ​ട്ട്. ടി - ​ഡി ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​ലു​വ​ർ​ഷ​മാ​യ 130-ഓ​ളം തെ​ങ്ങാ​ണ് അ​നീ​ഷി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലു​ള്ള​ത്.

ഇ​ട​വി​ള​യാ​യി കൊ​ക്കൊ, ജാ​തി, കു​രു​മു​ള​ക്, റം​ബു​ട്ടാ​ൻ എ​ന്നി​വ​യും ചേ​ന, ചേ​ന്പ്, പ​യ​ർ, വെ​ണ്ട, മ​ത്ത​ൻ, ചീ​നി, ചീ​ര എ​ന്നി​വ​യും സെ​ന്‍റ് ജോ​ർ​ജ് ഫ്യൂ​വ​ൽ​സ് ഉ​ട​മ​കൂ​ടി​യാ​യ അ​നീ​ഷ് കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. തെ​ങ്ങി​ന് ജൈ​വ​വ​ള​വും രാ​സ​വ​ള​വും മാ​റി​മാ​റി ന​ൽ​കു​ന്ന രീ​തി​യാ​ണ് ഈ ​ക​ർ​ഷ​ക​ന്‍റേത്. കീ​ട​ബാ​ധ ഒ​ഴി​വാ​ക്കാ​ൻ പ്ര​തി​രോ​ധ​മ​രു​ന്നു​ക​ൾ ത​ളി​ച്ചു​കൊ​ടു​ക്കും. ഗു​ണ​മേ​ൻ​മ​യു​ള്ള തേ​ങ്ങ​യാ​ണെ​ങ്കി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഓ​ർ​ഡ​ർ ല​ഭി​ക്കു​മെ​ന്ന് അ​നീ​ഷ് പ​റ​യു​ന്നു. നി​ല​വി​ൽ കി​ലോ​യ്ക്ക് 25 രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. ക​രി​ക്ക് വി​പ​ണി, ബ്രാ​ന്‍റഡ് വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ​യും ഈ ​യു​വ​ക​ർ​ഷ​ക​ൻ ല​ക്ഷ്യ​മി​ടു​ന്നു.

പു​തി​യ ഇ​ന​ങ്ങ​ളും സാ​ധ്യ​ത​യും

മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ജി​ജി​മോ​ൻ ആ​ലാ​നി എ​ന്ന ക​ർ​ഷ​ക​ൻ മ​ധു​ര ഡി​ജെ ഫാ​മി​ന്‍റെ സ​ന്പൂ​ർ​ണ​ഇ​ന​ത്തി​ൻ​പെ​ട്ട തെ​ങ്ങാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ജൈ​വ​വ​ള​വും രാ​സ​വ​ള​വും ചേ​ർ​ത്തു​ള്ള കൃ​ഷി​രീ​തി​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റേത്.

ത​മി​ഴ്നാ​ട്ടി​ലെ കാ​ങ്ക​യ​ത്ത് ഒ​രു ഹെ​ക്ട​റി​ൽ നി​ന്ന് 12,600 നാ​ളി​കേ​രം ല​ഭി​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ൽ ഒ​രു ഹെ​ക്ട​റി​ൽ നി​ന്ന് ശ​രാ​ശ​രി ല​ഭി​ക്കു​ന്ന​ത് 5400 - 6000 എ​ണ്ണം തേ​ങ്ങ മാ​ത്ര​മാ​ണ്. കാ​യ്ഫ​ലം കൂ​ടി​യ​തും ഗു​ണ​മേ​ൻ​മ​യും പ്ര​തി​രോ​ധ ശേ​ഷി ഉ​ള്ള​തു​മാ​യ തെ​ങ്ങു​ക​ൾ ശാ​സ്ത്രീ​യ​മാ​യി കൃ​ഷി ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ കാ​ർ​ഷി​ക അ​റി​വു​ക​ൾ കേ​ര ക​ർ​ഷ​ക​ർ​ക്ക് എ​ത്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ് ഇ​തു വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ

ഒ​രു തേ​ങ്ങ​യി​ൽ നി​ന്ന് 185 ഗ്രാം ​കൊ​പ്ര, 65.2 ഗ്രാം ​എ​ണ്ണ, 260 മി​ല്ലി ക​രി​ക്കി​ൻ​വെ​ള്ളം എ​ന്നി​വ ല​ഭി​ക്കും. ഇ​തി​ന് പു​റ​മേ ഇ​ള​നീ​ർ, പ്ര​കൃ​തി​ദ​ത്ത നീ​ര, കോ​ക്ക​ന​ട്ട് മി​ൽ​ക്ക് ക്രീം, ​കോ​ക്ക​ന​ട്ട് മി​ൽ​ക്ക് ഡ്രിം​ഗ് എ​ന്നി​ങ്ങ​നെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​യ്ക്ക​നു​സ​രി​ച്ച് നാ​ളി​കേ​ര​ത്തി​ൽ നി​ന്ന് മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണ​നം ന​ട​ത്തി​യാ​ൽ ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വ​രു​മാ​നം നേ​ടാ​നാ​കും.

അ​ടു​ക്ക​ള ജോ​ലി എ​ളു​പ്പ​വും രു​ചി​ക​ര​വു​മാ​ക്കു​ന്ന തേ​ങ്ങാ​പ്പാ​ൽ വി​പ്ല​വം ഹോ​ട്ട​ലു​ക​ളെ​യും വീ​ടു​ക​ളെ​യും കീ​ഴ​ട​ക്കി​ക്ക​ഴി​ഞ്ഞു. കാ​ർ​ഷി​കാ​ധി​ഷ്ഠി​ത സം​രം​ഭ​ങ്ങ​ൾ​ക്ക് മി​ക​ച്ച പി​ന്തു​ണ​യും സ​ർ​ക്കാ​ർ ധന സ​ഹാ​യ​വും ന​ൽ​കി​യാ​ൽ പു​തി​യ സം​രം​ഭ​ങ്ങ​ളും അ​തു​വ​ഴി ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​ന വ​ർ​ധ​ന​യു​മു​ണ്ടാ​കും. സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്പോ​ൾ മാ​ത്ര​മ​ല്ല തു​ട​ർ​ന്നും സ​ഹാ​യം ല​ഭി​ച്ചാ​ലെ ക​ർ​ഷ​ക​ർ​ക്ക് മു​ന്നോ​ട്ട് പോ​കാ​നാ​കൂ.
തുടരും...