അ​ന്ത​ർ​ജി​ല്ല ബ​സ് സ​ർ​വീ​സ് തുടങ്ങി; യാ​ത്ര​ക്കാ​ർ വി​ട്ടു​നി​ന്നു
Tuesday, June 2, 2020 9:43 PM IST
ക​ട്ട​പ്പ​ന: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വു​വ​രു​ത്തി അ​ന്ത​ർ​ജി​ല്ല ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ ഇ​ന്ന​ലെ യാ​ത്ര​ക്കു ത​യാ​റാ​യി​ല്ല.

എ​റ​ണാ​കു​ളം, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ഏ​താ​നും ബ​സു​ക​ൾ ഇ​ന്ന​ലെ ഹൈ​റേ​ഞ്ചി​ലേ​ക്കു സ​ർ​വീ​സു​ക​ൾ ന​ട​ത്തി. കെ ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ർ തീ​രെ ഇ​ല്ലാ​യി​രു​ന്നു.

ബ​സ് സ​ർ​വീ​സു​ക​ൾ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത ഇ​ല്ലാ​തി​രു​ന്ന​തും കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തെ ബാ​ധി​ച്ചു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും യാ​ത്ര​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ ഒ​രു കാ​ര​ണ​മാ​ണ്.

പൊ​തു ഗ​താ​ഗ​തം സാ​ധാ​ര​ണ സ്ഥി​തി​യി​ലെ​ത്തി​യാ​ലേ ആ​ളു​ക​ൾ യാ​ത്ര​യ്ക്കു ത​യാ​റാ​കു​ക​യു​ള്ളൂ. ബ​സു​ക​ളു​ടെ ല​ഭ്യ​ത വ്യ​ക്ത​മാ​കാ​തെ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്ക​ൾ​ക്കും മ​റ്റും ആ​ളു​ക​ൾ ത​യാ​റാ​കു​ക​യി​ല്ല.

പ​തി​വി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ന്ന​ലെ ഹൈ​റേ​ഞ്ചി​ലെ ടൗ​ണു​ക​ളി​ൽ പൊ​തു​വെ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വു​വ​രു​ത്തി​യ​ശേ​ഷം തി​ര​ക്ക് ഏ​റ്റ​വും​കു​റ​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന​ലെ.