ഡാ​മി​ൽ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, June 1, 2020 10:00 PM IST
മൂ​ല​മ​റ്റം: കു​ള​മാ​വ് മു​ത്തി​യു​രു​ണ്ട​യാ​റി​നു സ​മീ​പം ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ കാ​ണാ​താ​യ കോ​ഴി​പ്പി​ള്ളി പൊ​ട്ട​ൻ​പ്ലാ​ക്ക​ൽ അ​നീ​ഷി(45)​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൂ​ലി പ​ണി​ക്കാ​ര​നാ​യ അ​നീ​ഷ് പ​ണി ക​ഴി​ഞ്ഞ് വ​രു​ന്ന വ​ഴി സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ക​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 7.30നാ​യി​രു​ന്നു അ​പ​ക​ടം. മൂ​ല​മ​റ്റ​ത്തു നി​ന്നു അ​ഗ്നി​ര​ക്ഷാ​സേ​ന​യും കു​ള​മാ​വ് പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും ക​ന​ത്ത ഇ​രു​ട്ടും മ​ഴ​യും തെ​ര​ച്ചി​ലി​ന് ത​ട​സ​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ തൊ​ടു​പു​ഴ​യി​ൽ നി​ന്നെ​ത്തി​യ സ്കൂ​ബാ ടീം ​പ​ത്തോ​ടെ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: ഷൈ​ല. മ​ക്ക​ൾ: അ​നൂ​പ്, താ​ര, ശ​ര​ണ്യ.