ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തും
Monday, June 1, 2020 9:44 PM IST
മൂ​ല​മ​റ്റം: പ്രീ​മി​യ​ർ സ്കൂ​ൾ ട്രൈ​നിം​ഗ് പ്രോ​ഗ്രാം മൂ​ല​മ​റ്റം സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്കാ​യി കോ​വി​ഡാ​ന​ന്ത​ര ഭാ​ര​തം പ്ര​ശ്ന​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തും. നീ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ്, തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ്, വെ​ള്ളി​യാ​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ്, അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ്, മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്രീ​മി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. റോ​യി ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, സെ​ന്‍റ​ർ ചീ​ഫ്, പ്രീ​മി​യ​ർ സ്കൂ​ൾ മൂ​ല​മ​റ്റം - 685589 വിലാസത്തിൽ 20ന് മുന്പ് അപേക്ഷ അയക്കണം. ഫോ​ണ്‍: 9497 2793 47.

കെഎസ്എ​സ്പി​എ അ​നു​ശോ​ചി​ച്ചു

തൊ​ടു​പു​ഴ : കെ ​എ​സ്എ​സ്പി​എ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന തോ​മ​സ് ഏ​ബ്ര​ഹ​ാമിന്‍റെ നി​ര്യാ​ണ​ത്തി​ൽ കെ ​എ​സ്എ​സ്പി​എ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ജെ.​പീ​റ്റ​ർ, വി.​എ​സ്.​ര​വീ​ന്ദ്ര​നാ​ഥ്, എം.​എം.​പീ​റ്റ​ർ, ഒ.​എ​സ്.​മാ​ത്യു. റോ​യി സെ​ബാ​സ്റ്റ്യ​ൻ, കെ.​എ​ൻ.​ശി​വ​ദാ​സ്, ചാ​ക്കോ ദേ​വ​സ്യ, കെ.​വി.​മാ​ണി, ജോ​സ് കോ​നാ​ട്ട്, കു​ര്യ​ച്ച​ൻ ഇ.​തോ​മ​സ് എ​ന്നി​വ​ർ​ അ​ന്ത്യ​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.