ക​റു​ത്ത​പൊ​ന്നി​ന് ക​ഷ്ട​കാ​ലം; സ​ർ​ക്കാ​രും കൈ​വെ​ടി​ഞ്ഞു
Monday, June 1, 2020 9:44 PM IST
ജോയി കിഴക്കേൽ

ഇ​ടു​ക്കി​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​രി​ലൊ​രാ​ളാ​ണ് ത​ടി​യം​പാ​ട് സ്വ​ദേ​ശി​യാ​യ തോ​മ​സ് ക​ല്ലൂ​പ്രാ​യി​ൽ. മ​ണ്ണി​നോ​ടും വ​ന്യ മൃ​ഗ​ങ്ങ​ളോ​ടും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടും പ​ട​പൊ​രു​തി​യ കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ നൊ​ന്പ​ര​ങ്ങ​ൾ നെ​ഞ്ചി​ലേ​റ്റു​വാ​ങ്ങി​യ ഇ​ദ്ദേ​ഹം പ​റ​യു​ന്നു. അ​ന്നൊ​ന്നും ഇ​ടു​ക്കി​യി​ലേ​ക്ക് വാ​ഹ​ന​സൗ​ക​ര്യ​മി​ല്ലാ​യി​രു​ന്നു. ഉ​ടു​ന്പ​ന്നൂ​രി​ൽ നി​ന്ന് കാ​ൽ​ന​ട​യാ​യി വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച് മ​ണി​യാ​റ​ൻ​കു​ടി​വ​ഴി വാ​ഴ​ത്തോ​പ്പി​ലെ​ത്ത​ണ​മാ​യി​രു​ന്നു. സാ​ഹ​സി​ക​മാ​യ ആ ​യാ​ത്ര​ക​ൾ ഇ​ന്നും മ​ന​സി​ൽ പ​ച്ച​പി​ടി​ച്ചു​നി​ൽ​ക്കു​ന്നു.

2പൊ​ന്നു​വി​ള​യി​ച്ച​വ​ർ​ക്ക് ദു​രി​തം

മ​ണ്ണി​ലേ​ക്കി​റ​ങ്ങി​യാ​ൽ പ്ര​ഭാ​തം മു​ത​ൽ പ്ര​ദോ​ഷം വ​രെ ക​ഠി​നാ​ധ്വാ​നം. ഇ​ങ്ങ​നെ എ​ല്ലു​മു​റി​യെ പ​ണി​യെ​ടു​ത്ത് മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച ക​ർ​ഷ​ക​ർ​ക്കും ക​റു​ത്ത പൊ​ന്നി​നും ഇ​ന്ന് ക​ഷ്ട​കാ​ല​മാ​ണെ​ന്ന് 76 വ​യ​സ് പി​ന്നി​ട്ട മു​ൻ മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ തോ​മ​സ് ചേ​ട്ട​ൻ പ​റ​യു​ന്പോ​ൾ നൂ​റു ശ​ത​മാ​നം ശ​രി​യാ​ണെ​ന്ന് ത​ല​കു​ലു​ക്കി സ​മ്മ​തി​ച്ചേ മ​തി​യാ​കൂ.

വി​മ​ല​ഗി​രി​യി​ൽ പ​ത്തേ​ക്ക​റോ​ളം സ്ഥ​ല​ത്ത് കു​രു​മു​ള​ക് കൃ​ഷി​യു​ണ്ട് ഈ ​ക​ർ​ഷ​ക​ന്. ക​രി​മു​ണ്ട, നീ​ല​മു​ണ്ടി എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ നൂ​റു​മേ​നി വി​ള​വ് ല​ഭി​ച്ചി​രു​ന്ന പു​ര​യി​ടം. പി​ന്നീ​ട് ദ്രു​ത​വാ​ട്ട​വും വേ​രു​ചീ​യ​ലും മ​ഞ്ഞ​ളി​പ്പ് ബാ​ധ​യു​മെ​ല്ലാം പി​ടി​പെ​ട്ട് കു​രു​മു​ള​ക് ചെ​ടി​ക​ൾ ന​ശി​ച്ചു​പോ​യി. അ​പ്പോ​ൾ വീ​ണ്ടും കൃ​ഷി ചെ​യ്യും. രോ​ഗ​ബാ​ധ, വി​ല​ത്ത​ക​ർ​ച്ച എ​ന്നി​വ​യെ​ല്ലാം കൂ​ടി​യാ​കു​ന്പോ​ൾ ക​ർ​ഷ​ക​ന് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ഇ​ന്ന് കി​ലോ​യ്ക്ക് 300 രൂ​പ​യാ​ണ് വി​ല​ല​ഭി​ക്കു​ന്ന​ത്. കു​രു​മു​ള​ക് പ​റി​യ്ക്കാ​ൻ 750 രൂ​പ​യാ​ണ് കൂ​ലി. അ​തി​ന് ആ​ളെ കി​ട്ടാ​നു​മി​ല്ല. ഉ​ത്പാ​ദ​ന​ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്പോ​ൾ കി​ലോ​യ്ക്ക് 500 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചാ​ലെ കൃ​ഷി ലാ​ഭ​ക​ര​മാ​കൂ എ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

2ക​യ്ച്ചി​ട്ട് ഇ​റ​ക്കാ​നും...

ഇ​ടു​ക്കി ഭൂ​മി​യാം​കു​ളം സ്വ​ദേ​ശി​യാ​യ ഷാ​ജി പാ​റ​യ്ക്ക​ൽ 40 വ​ർ​ഷ​മാ​യി കൃ​ഷി ചെ​യ്യാ​നാ​രം​ഭി​ച്ചി​ട്ട്. തെ​ങ്ങ്, ഏ​ലം, കു​രു​മു​ള​ക്, ജാ​തി എ​ന്നി​ങ്ങ​നെ വി​വി​ധ കൃ​ഷി​ക​ൾ ചെ​യ്യു​ന്ന ഷാ​ജി​ക്ക് കൃ​ഷി​യോ​ടു​ള്ള സ്നേ​ഹം മൂ​ലം അ​ത് ഉ​പേ​ക്ഷി​ക്കാ​ൻ മ​ന​സ് വ​രു​ന്നി​ല്ല. എ​ന്നാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ നി​മി​ത്തം ക​യ്ച്ചി​ട്ട് ഇ​റ​ക്കാ​നും മ​ധു​രി​ച്ചി​ട്ട് തു​പ്പാ​നും വ​യ്യാ എ​ന്ന സ്ഥി​തി​യി​ലാ​ണ് ഈ ​ക​ർ​ഷ​ക​നും. ക​രി​മു​ണ്ട, നീ​ല​മു​ണ്ടി,തോ​ട്ട​ക്കാ​ട​ൻ എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് ഷാ​ജി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. കീ​ട​ബാ​ധ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ചാ​ണ​ക​പ്പൊ​ടി​യോ​ടൊ​പ്പം ഡൈ​ക്കോ​ഡോ​ർ​മ​യും ചേ​ർ​ക്കും.

2തെ​ര​ഞ്ഞെ​ടു​ക്ക​ൽ പ്ര​ധാ​നം

ആ​രോ​ഗ്യ​മു​ള്ള കു​രു​മു​ള​ക് വ​ള്ളി​ക​ൾ ന​ടു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്താ​ൽ രോ​ഗ​ബാ​ധ​യെ അ​തി​ജീ​വി​ക്കാ​നാ​കും. നീ​ർ​വാ​ർ​ച്ച​യും വ​ള​ക്കൂ​റു​മു​ള്ള മ​ണ്ണി​ലേ ന​ല്ല​വി​ള​വ് ല​ഭി​ക്കൂ​വെ​ന്ന് ഷാ​ജി പ​റ​യു​ന്നു. വേ​പ്പി​ൻ പി​ണ്ണാ​ക്ക് , എ​ല്ലു​പൊ​ടി, രാ​ജ്ഫോ​സ് എ​ന്നി​വ ചേ​ർ​ത്ത് ന​ൽ​കി​യാ​ൽ കാ​യ്ഫ​ലം വ​ർ​ധി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് പു​ത​യി​ട്ടാ​ൽ മ​ണ്ണി​ന്‍റെ ഈ​ർ​പ്പം നി​ല​നി​ർ​ത്താ​നാ​കും. കു​രു​മു​ള​ക് കൃ​ഷി ചെ​യ്ത തോ​ട്ട​ത്തി​ൽ ഇ​ഞ്ചി, മ​ഞ്ഞ​ൾ, ക​ച്ചോ​ലം എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്ന​ത് കീ​ട​ബാ​ധ കു​റ​യ്ക്കാ​നും മ​ണി​പി​ടു​ത്തം കൂ​ട്ടാ​നും ഇ​ട​യാ​ക്കു​മെ​ന്നും ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ള്ള​വ​ർ പ​റ​യു​ന്നു.

2കാ​ര്യ​മാ​യ പ്ര​യോ​ജ​ന​മി​ല്ല

കൃ​ഷി ഭ​വ​നു​ക​ളി​ൽ നി​ന്ന് കു​രു​മു​ള​ക് ക​ർ​ഷ​ക​ർ​ക്ക് തു​രി​ശ്, നീ​റ്റു​ക​ക്ക, സ്യൂ​ഡോ​മോ​ണോ​സ്, കു​രു​മു​ള​ക് പൊ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് കാ​ര്യ​മാ​യ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന പ​ദ്ധ​തി​ക​ളൊ​ന്നും ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. കൃ​ഷി ഭ​വ​ൻ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന കു​രു​മു​ള​ക് വ​ള്ളി​ക​ൾ ഗു​ണ​മേ​ൻ​മ​യി​ല്ലാ​ത്ത​താ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ഇ​തി​നെ​ല്ലാം പു​റ​മേ​യാ​ണ് വി​യ​റ്റ്നാം, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി​മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് മ​ല​ഞ്ച​ര​ക്ക് ക​ട​ക​ൾ തു​റ​ക്കാ​തി​രു​ന്ന​ത് മൂ​ലം കു​രു​മു​ള​ക് വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യും ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യി. വി​ല​ത്ത​ക​ർ​ച്ച​യും കൃ​ഷി​നാ​ശ​വും ഇ​റ​ക്കു​മ​തി​യു​മെ​ല്ലാം കൂ​ടി​യാ​കു​ന്പോ​ൾ കു​രു​മു​ള​ക് ക​ർ​ഷ​കു​രു​ടെ ദു​രി​തം വാ​ക്കു​ക​ൾ​ക്ക​പ്പു​റ​മാ​ണ്.

തുടരും...