ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ ഗ​ർ​ഭി​ണി​ക്ക്
Monday, June 1, 2020 9:40 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ഡ​ൽ​ഹി​യി​ൽ​നി​ന്നെ​ത്തി​യ 29-കാ​രി​യാ​യ ഗ​ർ​ഭി​ണി​ക്ക്.
കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ കാ​ൽ​വ​രി​മൗ​ണ്ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി ക​ഴി​ഞ്ഞ 22-നു ​ഡ​ൽ​ഹി​യി​ൽ​നി​ന്നും ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തെ​ത്തി. തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​മാ​താ​വി​നു​മൊ​പ്പം ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ഒ​ന്പ​താ​യി.