പ​ഠ​ന​ത്തി​നൊ​രു റേ​ഡി​യോനി​ല​യം
Monday, June 1, 2020 9:37 PM IST
നെ​ടു​ങ്ക​ണ്ടം: പ​ഠ​ന​ത്തി​നൊ​രു റേ​ഡി​യോ നി​ല​യം എ​ന്ന ആ​ശ​യ​വു​മാ​യി നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജ്. പ്രാ​ദേ​ശി​ക പി​ന്തു​ണ​യോ​ടെ കോ​ള​ജി​ൽ ഒ​രു എ​ഫ്എം ക​മ്യൂ​ണി​റ്റി റേ​ഡി​യോ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്. യൂ​ണി​വേഴ്സി​റ്റി ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യാ​ൽ ഹൈ​റേ​ഞ്ചി​ൽ​നി​ന്ന് ഒ​രു പു​തി​യ വി​ദ്യാ​ഭ്യാ​സ എ​ഫ്എം സ്റ്റേ​ഷ​ൻ പ്രാ​വ​ർ​ത്തി​ക​മാ​കും.

പ്രാ​ദേ​ശി​ക പി​ന്തു​ണ​യോ​ടെ ഒ​രു വി​ദ്യാ​ഭ്യാ​സ എ​ഫ്എം റേ​ഡി​യോ നി​ല​യം സാ​ധ്യ​മാ​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ത​ൽ​ക്കൂട്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​പ്പോ​ൾ ഓ​ണ്‍ ലൈ​ൻ ക്ലാ​സു​ക​ൾ ഹൈ​റേ​ഞ്ചി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ഫ്എം നി​ല​യ​ത്തി​ന്‍റെ പ്ര​സ​ക്തി.

നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജി​ൽ ര​ണ്ടു​മാ​സം മു​ന്പ് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ദി​വ​സേ​ന​യു​ള്ള ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ, ദൈ​നം​ദി​ന ഓ​ണ്‍​ലൈ​ൻ വി​ല​യി​രു​ത്ത​ലു​ക​ൾ, ഡെ​യ്‌ലി ​സ്റ്റാ​ഫ് മീ​റ്റിം​ഗു​ക​ൾ എ​ന്നി​വ​യ്ക്കൊ​പ്പം മാ​നു​വ​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം​പോ​ലു​ള്ള ഒ​രു ടൈം​ടേ​ബി​ൾ ന​ൽ​കി​യി​രു​ന്നു.

നെ​റ്റ്‌വ​ർ​ക്ക് ത​ക​രാ​റു​ക​ൾ പോ​ലു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ഹൈ​റേ​ഞ്ചി​ൽ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് റേ​ഡി​യോ നി​ല​യം എ​ന്ന ആ​ശ​യ​വു​മാ​യി അ​ധി​കൃ​ത​ർ എ​ത്തി​യ​ത്. ഇ​തു സാ​ധ്യ​മാ​യാ​ൽ റേ​ഡി​യോ നി​ല​യ​ത്തി​ലൂ​ടെ ക്ലാ​സു​ക​ളും അ​റി​യി​പ്പു​ക​ളും ന​ൽ​കാ​ൻ സാ​ധി​ക്കും. പ്രി​ൻ​സി​പ്പ​ൽ രാ​ജീ​വ് പു​ലി​യൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റേ​ഡി​യോ നി​ല​യ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​ത്.