ശ​ന്പ​ള കു​ടി​ശി​ക ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി
Monday, June 1, 2020 9:37 PM IST
ഇ​ടു​ക്കി: പെ​രു​വ​ന്താ​നം ട്രാ​വ​ൻ​കൂ​ർ റ​ബ​ർ ആ​ൻ​ഡ് ടി ​ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള ശ​ന്പ​ള കു​ടി​ശി​ക നാ​ലി​നു ന​ല്കാ​ൻ ധാ​ര​ണ​യാ​യി. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. നാ​ളെ തൊ​ഴി​ലാ​ളി​ക​ൾ തോ​ട്ട​ത്തി​ൽ ജോ​ലി​ക്കി​റ​ങ്ങ​ണം. 22-ന് ​തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​ധി ആ​നു​കൂ​ല്യ​വും ന​ല്കും. ശ​ന്പ​ള പ്ര​ശ്ന​ത്തേ​തു​ട​ർ​ന്ന് ആ​രം​ഭി​ച്ച തൊ​ഴി​ലാ​ളി സ​മ​രം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് ക​ള​ക്ട​റു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ച​ർ​ച്ച ന​ട​ത്തി​യ​ത്.
ജോ​ലി​യി​ൽ​നി​ന്ന് വി​ര​മി​ച്ച തൊ​ഴി​ലാ​ളി​യു​ടെ ഗ്രാ​റ്റു​വി​റ്റി ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നു ന​ൽ​കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച് നാ​ലി​ന് ക​ന്പ​നി അ​ധി​കൃ​ത​ർ ക​ള​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തും.
ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ വി.​കെ. ന​വാ​സ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. സ​തീ​ഷ്കു​മാ​ർ, പ്ലാ​ന്േ‍​റ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി.​ജി. ബി​ജു, ക​ന്പ​നി സി​ഇ​ഒ ശി​വ​രാ​മ​കൃ​ഷ്ണ ശ​ർ​മ, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് കെ.​ടി. ബി​നു, തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.