മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ലെ​ത്തി​യ​ത് 27 പ്ര​വാ​സി​ക​ൾ
Sunday, May 31, 2020 9:42 PM IST
ഇ​ടു​ക്കി: ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ആ​റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 27 പ്ര​വാ​സി​ക​ൾ ഇ​ടു​ക്കി ജി​ല്ല​യി​ലെ​ത്തി. ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഇ​വ​രെ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. മ​സ്ക്ക​റ്റി​ൽ നി​ന്ന് ര​ണ്ട് ഗ​ർ​ഭി​ണി​ക​ളു​ൾ​പ്പെ​ടെ അ​ഞ്ച് വ​നി​ത​ക​ളും ആ​റ് പു​രു​ഷ​ൻ​മാ​രു​മ​ട​ക്കം 11 പേ​രാ​ണെ​ത്തി​യ​ത്. ഇ​തി​ൽ നാ​ല് പേ​ർ 10 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളും ഒ​രാ​ൾ അ​റു​പ​ത് വ​യ​സു​ള്ള സ്ത്രീ​യു​മാ​ണ്.
ഇ​വ​രി​ൽ ഒ​ന്പ​ത് പേ​ർ സ്വ​ന്തം വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈനിൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ട് പേ​രെ തൊ​ടു​പു​ഴ പെ​രു​ന്പ​ള്ളി​ച്ചി​റ അ​ൽ​-അ​സ​്ഹർ കോ​ളജി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​ക്കി. സൗ​ദി​യി​ൽ നി​ന്ന് ഒ​രു പു​രു​ഷ​നും ഒ​രു സ്ത്രീ​യു​മ​ട​ക്കം ര​ണ്ട് പേ​ർ നാ​ട്ടി​ലെ​ത്തി. ഇ​വ​രി​ൽ ഒ​രാ​ളെ തൊ​ടു​പു​ഴ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ലും അ​ടു​ത്ത​യാ​ളെ പെ​രു​ന്പ​ള്ളി​ച്ചി​റ അ​ൽ​-അ​സ്ഹ​ർ കോ​ളജി​ലും ത​യാ​റാ​ക്കി​യ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദു​ബാ​യി​ൽ നി​ന്ന് ര​ണ്ട് വ​നി​ത​ക​ളും ര​ണ്ട് പു​രു​ഷ​ൻ​മാ​രു​മു​ൾ​പ്പെ​ടെ നാ​ല് പേ​രാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഒ​രാ​ൾ എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ലി​ൽ പെ​യ്ഡ് ക്വാ​റ​ന്‍റൈനിൽ പ്ര​വേ​ശി​ച്ചു. മൂ​ന്ന് പേ​രെ ഹോം ക്വാ​റ​ന്‍റൈനിലാ​ക്കി. അ​ബു​ദാ​ബി​യി​ൽ നി​ന്ന് ഒ​രു വ​നി​ത​യാ​ണെ​ത്തി​യ​ത്. ഇ​വ​രെ തൊ​ടു​പു​ഴ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദോ​ഹ​യി​ൽ നി​ന്ന് നാ​ല് വ​നി​ത​ക​ളും ര​ണ്ട് പു​രു​ഷ​ൻ​മാ​രു​മ​ട​ക്കം ആ​റ് പേ​രാ​ണെ​ത്തി​യ​ത്. നാ​ല് പേ​ർ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈനിൽ പ്ര​വേ​ശി​ച്ചു. ര​ണ്ട് പേ​രെ മു​ട്ടം റൈ​ഫി​ൾ ക്ല​ബ്ബിലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​ക്കി. ജി​ദ്ദ​യി​ൽ നി​ന്ന് മൂ​ന്ന് വ​നി​ത​ക​ളാ​ണെ​ത്തി​യ​ത്. ഇ​വ​രെ ടൂ​റി​സ്റ്റ് ഹോ​മി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.