പു​ക​യി​ല യു​വ​ത​ല​മു​റ​യു​ടെ ശാ​പം: ജ​സ്റ്റി​സ് കെ. ​നാ​രാ​യ​ണക്കു​റു​പ്പ്
Sunday, May 31, 2020 9:42 PM IST
തൊ​ടു​പു​ഴ: ജ​നാ​ധിപ​ത്യ കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ക​യി​ല വി​രു​ദ്ധ ദി​ന​ത്തി​ൽ ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ ന​ട​ത്തി. റി​ട്ട. ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് കെ.​നാ​രാ​യ​ണ കു​റു​പ്പ് സ​ന്ദേ​ശം ന​ൽ​കി. കാ​ൻ​സ​ർ, എ​യ്ഡ്സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ മൂ​ലം ലോ​ക​ത്തു ഒ​രു വ​ർ​ഷം മ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ ആ​ളു​ക​ൾ പു​ക​യി​ല ഉ​പ​യോ​ഗം മൂ​ല​മാ​ണ് മ​രി​ക്കു​ന്ന​തെ​ന്നും മ​നു​ഷ്യ​ന്‍റെ ഏ​റ്റ​വും വ​ലി​യ കൊ​ല​യാ​ളി പു​ക​യി​ല ആ​ണെ​ന്നും പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ കോ​വി​ഡ് രോ​ഗം ഗു​രു​ത​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​നാ​ധ്യ​പ​ത്യ കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗീ​വ​ർ പു​തു​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ സാ​ഗ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​വി​ധാ​യ​ക​ൻ അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ, നാ​ഷ​ണ​ൽ അ​വാ​ർ​ഡ് ജേ​താ​വ് നൂ​റ​നാ​ട് രാ​മ​ച​ന്ദ്ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി രാ​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.