അടിമാലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
Sunday, May 31, 2020 9:42 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ത​ക​രാ​റി​ലാ​യ ലി​ഫ്റ്റ് സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.
നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ദി​വ​സ​വും ചി​ക​ത്സ​തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യി​ട്ട് ഒ​രാ​ഴ്ച​യോ​ള​മാ​യി.
ലി​ഫ്റ്റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സം പ്ര​തി​ഷേ​ധ​ത്തി​നും ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും ഇ​ട​യാ​ക്കി.
ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് വ​യോ​ദ​ന്പ​തി​ക​ളാ​ണ് ത​ക​രാ​റി​ലാ​യ ലി​ഫ്റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി ലി​ഫ്റ്റ് പൊ​ളി​ച്ച് ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
മു​ന്പും സ​മാ​ന​രീ​തി​യി​ൽ ലി​ഫ്റ്റി​നു​ള്ളി​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി​യി​ട്ടു​ണ്ട്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ലി​ഫ്റ്റാ​ണ് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന പ​രാ​തി നി​ർ​മാ​ണ​ഘ​ട്ടം​മു​ത​ലു​ള്ള​താ​ണ്.
ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പ​ണി പൂ​ർ​ത്തീ​ക​രി​ച്ച ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ റാ​ന്പ് നി​ർ​മി​ച്ചി​ട്ടി​ല്ല. ഇ​തു​കൊ​ണ്ടു​ത​ന്നെ ലി​ഫ്റ്റ് പ​ണി​മു​ട​ക്കി​യാ​ലു​ട​ൻ അ​വ​ശ​രോ​ഗി​ക​ളെ ചു​മ​ന്ന് മു​ക​ളി​ലെ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നിലവിലുള്ളത്.
റാ​ന്പി​ല്ലാ​ത്ത കെ​ട്ടി​ട​മെ​ന്ന നി​ല​യി​ൽ ഒ​രു ലി​ഫ്റ്റു​കൂ​ടി അ​ധി​ക​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നും ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​തു​വ​രെ ചെ​വി​കൊ​ടു​ത്തി​ട്ടി​ല്ല.