ട്രെയിൻ റദ്ദാക്കി, നിരാശരായി മ​ട​ങ്ങി അ​തി​ഥിത്തൊഴി​ലാ​ളി​ക​ൾ
Sunday, May 31, 2020 9:42 PM IST
തൊ​ടു​പു​ഴ: റ​വ​ന്യു വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ എ​ത്തി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ അ​വ​സാ​ന നി​മി​ഷം ട്രെ​യി​ൻ റ​ദ്ദാ​യ​തോ​ടെ നി​രാ​ശ​രാ​യി മ​ട​ങ്ങി. ഇ​ന്ന​ലെ ഒ​ഡീ​ഷ​യി​ലേ​ക്കു​ള്ള ട്രെ​യി​നി​ൽ മ​ട​ങ്ങാ​നാ​യി മു​ൻ​കൂ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് തൊ​ടു​പു​ഴ​യി​ലെ​ത്തി​യ ഇ​രു​നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് താ​മ​സ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്ന​ത്. റ​വ​ന്യു വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് പ​ല മേ​ഖ​ല​ക​ളി​ൽ നി​ന്നും അ​മി​ത വാ​ഹ​ന​ക്കൂ​ലി കൊ​ടു​ത്ത് വ​ന്ന​വ​രാ​ണ് തി​രി​കെ മ​ട​ങ്ങി​യ​ത്.

ചെ​റി​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ കു​ടും​ബ​മാ​യി വ​ന്ന​വ​രും ഇ​വ​രി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി 11ന് ​എ​റ​ണാ​കു​ള​ത്തു നി​ന്നും ഒ​ഡീ​ഷ​യ്ക്കു​ള്ള ട്രെ​യി​നി​ൽ പോ​കു​ന്ന​തി​നാ​യി ഇ​വ​രെ ആ​ലു​വ​യി​ൽ നി​ന്നും ക​യ​റ്റി വി​ടാ​മെ​ന്നാ​യി​രു​ന്നു റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ്. ഇ​തി​നാ​യി തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രും തൊ​ടു​പു​ഴ​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് രാ​വി​ലെ 10 മു​ത​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പം എ​ത്തി​യ​ത്. ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ ഇ​വ​രെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്തി കെഎസ്ആ​ർ​ടി​സി ബ​സി​ൽ ആ​ലു​വ​യി​ൽ എ​ത്തി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ പു​റ​പ്പെ​ടു​ന്ന​തി​ന് ഏ​താ​നും മി​നി​റ്റു​ക​ൾ​ക്ക് മു​ൻ​പ് ട്രെ​യി​ൻ റ​ദ്ദാ​ക്കി​യെ​ന്ന വി​വ​രം ക​ള​ക്ട​ർ റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ച വാ​ഹ​ന​ങ്ങ​ളും തി​രി​കെ പോ​യി​രു​ന്നു. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്ന കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ന്പ​ലം ബൈ​പാ​സ് റോ​ഡി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ നി​രാ​ശ​രാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് തൊ​ടു​പു​ഴ സി​ഐ സു​ധീ​ർ മ​നോ​ഹ​ർ, എ​സ്ഐ ബൈ​ജു പി.​ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ്, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​ടു​ത്ത ദി​വ​സം ത​ന്നെ ഇ​വ​ർ​ക്ക് ട്രെ​യി​ൻ സൗ​ക​ര്യം ഏ​ർ​പ്പാ​ടാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഇ​തേ തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി. തൃ​ശൂ​രി​ൽ നി​ന്നെ​ത്തി​യ​വ​രെ ഇ​വ​ർ വ​ന്ന വാ​ഹ​നം വി​ളി​ച്ചു വ​രു​ത്തി ക​യ​റ്റി​യ​യ​ച്ചു. ബാ​ക്കി​യു​ള്ള​വ​രെ കെ ​എ​സ്ആ​ർ​ടി​സി ബ​സി​ൽ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​ച്ചു. വെ​ണ്‍​മ​ണി​യി​ൽ നി​ന്നും കു​ട്ടി​ക​ളു​മാ​യെ​ത്തി​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വാ​ഹ​നം ഏ​ർ​പ്പാ​ടാ​ക്കി ന​ൽ​കി. മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പോ​ലീ​സ് കു​ടി​വെ​ള്ളം എ​ത്തി​ച്ചു ന​ൽ​കി.