മ​ഞ്ഞ​ക്കു​ഴി ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, May 31, 2020 9:38 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി നോ​ർ​ത്ത് - ഖ​ജ​നാ​പ്പാ​റ റോ​ഡി​ൽ 1971-ൽ ​നി​ർ​മി​ച്ച ക​ലു​ങ്ക് ഒ​രു മ​ഴ​ക്കാ​ലം​കൂ​ടി അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.
മ​ഞ്ഞ​ക്കു​ഴി പാ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ലു​ങ്കി​ന്‍റെ അ​ടി​ഭാ​ഗം വി​ണ്ടു​കീ​റി​യി​ട്ട് നാ​ളു​ക​ളാ​യി. ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. ലോ​ക്ക് ഡൗ​ണി​നു മു​ൻ​പു​വ​രെ ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി മൂ​ന്നാ​റി​ലേ​ക്ക് പോ​യി​രു​ന്ന​താ​ണ്.
ത​മി​ഴ്നാ​ട്, കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ളും സ്കൂ​ൾ ബ​സു​ക​ളും ക​ട​ന്നു​പോ​കു​ന്ന ഈ ​ക​ലു​ങ്ക് ഈ ​മ​ഴ​ക്കാ​ല​ത്തോ​ടെ ത​ക​രു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ർ​ക്ക്. എ​ത്ര​യും​വേ​ഗം ക​ലു​ങ്ക് പു​തു​ക്കി പ​ണി​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.