റോ​ഡു​വശങ്ങളിലെ കാ​ടു​ക​ൾ ശ്രമദാനമായി വെ​ട്ടി​ത്തെ​ളി​ച്ചു
Sunday, May 31, 2020 9:38 PM IST
രാ​ജ​കു​മാ​രി: ഇ​രു​വ​ശ​വും കാ​ടു​ക​യ​റി മൂ​ടി​യ ശാ​ന്ത​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​പ്പാ​റ - കോ​ര​ൻ​പാ​റ റോ​ഡ് നാ​ട്ടു​കാ​ർ​ചേ​ർ​ന്ന് വെ​ട്ടി​ത്തെ​ളി​ച്ചു. ഇ​ഴ​ജ​ന്തു​ക്ക​ളു​ടേ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടേ​യും ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് എ​ട്ടു​കി​ലോ​മീ​റ്റ​ർ ദൂ​രം​വ​രു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തേ​യും കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച​ത്.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും വെ​ട്ടി​ത്തെ​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കാ​ത്ത​തി​നേ​തു​ട​ർ​ന്ന് വാ​ഹ​ങ്ങ​ൾ ക​ട​ന്നു​പോ​കു​വാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം റോ​ഡ് കാ​ടു​ക​യ​റി മൂ​ടി​യി​രു​ന്നു.
മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ദി​നം​പ്ര​തി സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടേ​യും ശ​ല്യം വ​ർ​ധി​ച്ചി​രു​ന്നു. വാ​ഹ​ങ്ങ​ൾ വ​രു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഒ​തു​ങ്ങി​നി​ൽ​ക്കു​വാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ മേ​ഖ​ല​കൂ​ടി​യാ​ണി​ത്.

തോ​പ്രാം​കു​ടി: തോ​പ്രാം​കു​ടി - മ​ന്നാ​ത്ത​റ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും പ​ട​ർ​ന്നു​കി​ട​ന്നി​രു​ന്ന കാ​ടു​ക​ൾ യു​വ​ജ​ന​ങ്ങ​ൾ വെ​ട്ടി​നീ​ക്കി. പ​ട​ർ​ന്നു​കി​ട​ന്നി​രു​ന്ന വ​ള്ളി​ക​ൾ വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.
പാ​പ്പ​ച്ച​ൻ മു​ഞ്ഞ​നാ​ട്ട്, ദീ​പു കൈ​താ​രം, സു​നി​ൽ ആ​ക്കാ​ട്ട്, ബേ​ബി നി​ര​പ്പേ​ൽ, ജോ​സ് ആ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​കി​ലോ​മീ​റ്റ​റോ​ളം ദൂ​രം വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ വെ​ട്ടി​നീ​ക്കി​യ​ത്.