ദേ​ശീ​യ​പാ​ത​യി​ലെ മ​ര​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ
Sunday, May 31, 2020 9:38 PM IST
അ​ടി​മാ​ലി: കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം വ​ഴി​യോ​ര​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് കു​ലു​ക്ക​മി​ല്ല.
കാ​ല​വ​ർ​ഷം അ​രി​കി​ലെ​ത്തി​യി​ട്ടും ജീ​ർ​ണി​ച്ചു വീ​ഴാ​റാ​യ മ​ര​ങ്ങ​ള​ട​ക്കം അ​പ​ക​ട​ക്കെ​ണി​യാ​കു​ക​യാ​ണ്.
നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ൽ കാ​ല​വ​ർ​ഷ​ക്കാ​ല​മാ​യാ​ൽ മ​രം​വീ​ണ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​തും മ​ര​ണം സം​ഭ​വി​ക്കു​ന്ന​തും പ​തി​വു സം​ഭ​വ​ങ്ങ​ളാ​യി​ട്ടും വ​നം വ​കു​പ്പോ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രോ കാ​ര്യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്നി​ല്ല.
കാ​റ്റി​ലും മ​ഴ​യി​ലും വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ​വീ​ണ് നി​ര​വ​ധി ജീ​വ​നു​ക​ൾ ന​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് പ​ല​രും ര​ക്ഷ​പെ​ടു​ന്ന​ത്.
ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ളും പാ​ത​യി​ലേ​ക്ക് ശി​ഖ​ര​ങ്ങ​ൾ വ​ള​ർ​ന്ന മ​ര​ങ്ങ​ളും കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​നു​മു​ന്പേ വെ​ട്ടി​നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന സ്ഥി​തി​യാ​ണു​ണ്ടാ​കു​ക. സ​മീ​പ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണി​രു​ന്നു.